ധോണിക്ക് പിന്നാലെ; സുരേഷ് റെയ്‌നയും വിരമിക്കൽ പ്രഖ്യാപിച്ചു

എം എസ് ധോണി അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചതിന് പിന്നാലെ മറ്റൊരു ഇന്ത്യൻ താരമായ സുരേഷ് റെയ്നയും വിരമിക്കൽ പ്രഖ്യാപിച്ചു. സോഷ്യൽ മീഡിയ വഴിയാണ് റെയ്നയും
 

എം എസ് ധോണി അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചതിന് പിന്നാലെ മറ്റൊരു ഇന്ത്യൻ താരമായ സുരേഷ് റെയ്‌നയും വിരമിക്കൽ പ്രഖ്യാപിച്ചു. സോഷ്യൽ മീഡിയ വഴിയാണ് റെയ്‌നയും തന്റെ വിരമിക്കൽ അറിയിച്ചത്.

33കാരനായ റെയ്‌ന ഇന്ത്യക്ക് വേണ്ടി 226 ഏകദിനങ്ങളിൽ ക്യാപ് അണിഞ്ഞിട്ടുണ്ട്. 5615 റൺസാണ് അദ്ദേഹം നേടിയത്. ഇതിൽ 5 സെഞ്ച്വറിയും 36 അർധ സെഞ്ച്വറികളും ഉൾപ്പെടുന്നു. ടെസ്റ്റിൽ 19 മത്സരങ്ങളിൽ നിന്നായി 768 റൺസും നേടിയിട്ടുണ്ട്. ഒരു സെഞ്ച്വറിയും ഏഴ് അർധ സെഞ്ച്വറിയും സ്വന്തമാക്കി. ടെസ്റ്റിൽ 13 വിക്കറ്റും ഏകദിനത്തിൽ 36 വിക്കറ്റും റെയ്‌നക്കുണ്ട്

78 ടി20 മത്സരങ്ങളിൽ നിന്നായി 1605 റൺസാണ് റെയ്‌ന നേടിയത്. ഒരു സെഞ്ച്വറിയും അഞ്ച് അർധ സെഞ്ച്വറിയും സ്വന്തമാക്കി. 13 വിക്കറ്റും ടി20യിൽ റെയ്‌ന നേടി. 2018ൽ ശ്രീലങ്കക്കെതിരെയാണ് അദ്ദേഹത്തിന്റെ അവസാന ഏകദിന മത്സരം. 2018 ജൂലൈയിൽ ഇംഗ്ലണ്ടിനെതിരെ അവസാന ടി20യും 2015 ജനുവരിയിൽ ഓസ്‌ട്രേലിയക്കെതിരെ അവസാന ടെസ്റ്റും കളിച്ചു. ഒരു കാലത്ത് ഇന്ത്യൻ ടീമിലെ അഭിവാജ്യഘടകമായിരുന്നു ഓൾ റൗണ്ടർ കൂടിയായിരുന്ന റെയ്‌ന