സുരേഷ് റെയ്‌ന ഇത്തവണ ഐപിഎല്ലിനുമില്ല; ദുബൈയിൽ നിന്ന് മടങ്ങി

അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ചതിന് പിന്നാലെ സുരേഷ് റെയ്ന ഇത്തവണ ഐപിഎൽ സീസണിലും കളിക്കില്ല. വ്യക്തിപരമായ കാരണങ്ങളാൽ താൻ ദുബൈയിൽ നിന്ന് മടങ്ങുകയാണെന്ന് ചെന്നൈ സൂപ്പർ കിംഗ്സ്
 

അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ചതിന് പിന്നാലെ സുരേഷ് റെയ്‌ന ഇത്തവണ ഐപിഎൽ സീസണിലും കളിക്കില്ല. വ്യക്തിപരമായ കാരണങ്ങളാൽ താൻ ദുബൈയിൽ നിന്ന് മടങ്ങുകയാണെന്ന് ചെന്നൈ സൂപ്പർ കിംഗ്‌സ് മാനേജ്‌മെന്റിനെ റെയ്‌ന അറിയിക്കുകയായിരുന്നു. റെയ്‌ന ദുബൈയിൽ നിന്ന് മടങ്ങിയതായി ടീം അറിയിച്ചു

ഏതാനും ദിവസങ്ങൾക്ക് മുമ്പാണ് റെയ്‌ന ഐപിഎല്ലിനായി ദുബൈയിൽ എത്തിയത്. നേരത്തെ ടീമിലെ ചില അംഗങ്ങൾക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ബൗളർ ദീപക് ചാഹർ ഉൾപ്പെടെയുള്ളവർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതേ തുടർന്ന് ടീമംഗങ്ങൾ ഐസോലേഷനിൽ കഴിയുകയാണ്. ഇതുസംബന്ധിച്ച പ്രശ്‌നമാണോ റെയ്‌നയുടെ മടക്കത്തിന് പിന്നിലെന്ന് വ്യക്തമല്ല