ഹോം › കായികം

ടെസ്റ്റിനിടെ അതിരുവിട്ട പെരുമാറ്റം: മുഹമ്മദ് സിറാജിനും ട്രാവിസ് ഹെഡിനും ഐസിസിയുടെ ശിക്ഷ

By MJ Desk · 10 Dec 2024, 10:33 AM

അഡ്‌ലെയ്ഡ് ടെസ്റ്റിനിടെ അപമര്യാദയായി പെരുമാറിയ സംഭവത്തിൽ ഇന്ത്യൻ പേസർ മുഹമ്മദ് സിറാജിനും ഓസ്‌ട്രേലിയൻ ബാറ്റർ ട്രാവിസ് ഹെഡിനും ഐസിസിയുടെ ശിക്ഷ. സിറാജിന് മത്സര ഫീസിന്റെ 20 ശതമാനം പിഴയും ഹെഡിന് താക്കീതുമാണ് വിധിച്ചത്. ഐസിസിയുടെ അച്ചടക്ക നടപടികൾ ലംഘിച്ചെന്ന് കാണിച്ചാണ് നടപടി ഇരുവർക്ക് മേൽ ഒരു ഡീമെറിറ്റ് പോയിന്റും ചാർത്തിയിട്ടുണ്ട്. ഒരു ഡീമെറിറ്റ് പോയിന്റ് കൂടി വന്നാൽ ഇരുവർക്കും വിലക്കും വരും. അഡ്‌ലെയ്ഡ് ടെസ്റ്റിൽ സിറാജിന്റെ പന്തിൽ ഹെഡ് ബൗൾഡായതിന് പിന്നാലെയാണ് ഇരുവരും തമ്മിൽ വാക്കേറ്റമുണ്ടായത് 140 റൺസെടുത്ത ഹെഡിന്റെ പ്രകടനമാണ് ഓസ്‌ട്രേലിയയെ വിജയത്തിലേക്ക് എത്തിച്ചത്. സിറാജിനോട് താൻ നന്നായി പന്തെറിഞ്ഞു എന്നാണ് പറഞ്ഞതെന്ന് ട്രാവിസ് ഹെഡ് പറഞ്ഞിരുന്നു. എന്നാൽ സിറാജ് ഈ വിശദീകരണം നിഷേധിച്ചിരുന്നു.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
#muhammad siraj#travis head

ബന്ധപ്പെട്ട വാർത്തകൾ

199 റൺസ് ചേസ് ചെയ്യാൻ വെറും 13.2 ഓവർ; തകർത്തടിച്ച് അഭിഷേക്: പരമ്പര പിടിച്ച് ഇന്ത്യന്യൂസിലൻഡിനെതിരായ ഒന്നാം ടി20യിൽ ഇന്ത്യക്ക് നാല് വിക്കറ്റ് ജയം; പരമ്പരയിൽ മുന്നിലെത്തിപോർച്ചുഗൽ ക്യാമ്പ് വിട്ട സംഭവം: ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് 30 ദിവസത്തെ വിലക്കും 255 യൂറോ പിഴയുംതുറന്നുപറച്ചിലുമായി സഞ്ജു സാംസൺ; ബിസിസിഐയുടെ അതൃപ്തിക്കു സാധ്യതക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് സസ്പെൻഷൻ: പോർച്ചുഗൽ ഫുട്ബോൾ ഫെഡറേഷന്റെ കടുത്ത നടപടിഫുട്ബോൾ ലോകത്തെ ഈറനണിയിച്ച് ലിയോണൽ മെസ്സി കളിക്കളം വിട്ടു; അവസാന മത്സരത്തിലും ഗോൾ നേട്ടം
പൂർണ്ണ പേജ് കാണുക ›