{"vars":{"id": "89527:4990"}}

സ്‌നേഹത്തിനും ഊഷ്മളമായ സ്വീകരണത്തിനും നന്ദി, നമസ്‌തേ ഇന്ത്യ: ഇൻസ്റ്റഗ്രാമിൽ സ്റ്റോറിയുമായി മെസി
 

 

മൂന്ന് ദിവസത്തെ പര്യടത്തിന് പിന്നാലെ ഇന്ത്യക്കാർക്ക് നന്ദി അറിയിച്ച് ഫുട്‌ബോൾ ഇതിഹാസം ലയണൽ മെസി. ഇന്ത്യക്കാർ നൽകിയ സ്‌നേഹത്തിനും ആതിഥേയത്വത്തിനും നന്ദി അറിയിച്ചു കൊണ്ട് അദ്ദേഹം ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് പങ്കുവെച്ചു. ഇന്ത്യൻ ഫുട്‌ബോളിന് ശോഭനമായ ഒരു ഭാവിയുണ്ടാകുമെന്ന പ്രതീക്ഷയും മെസി പങ്കുവെച്ചു

ഇന്ത്യയിലെ ചില നിമിഷങ്ങൾ കോർത്തിണക്കിയുള്ള വീഡിയോയും മെസി ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിട്ടുണ്ട്. നമസ്‌തേ ഇന്ത്യ, ഡൽഹി, മുംബൈ, ഹൈദരാബാദ്, കൊൽക്കത്ത എന്നിവിടങ്ങളിലെ സന്ദർശനങ്ങൾ അവിസ്മരണീയമായിരുന്നു. നിങ്ങളുടെ ഊഷ്മളമായ സ്വീകരണത്തിനും മികച്ച ആതിഥേയത്വത്തിനും എന്റെ ടൂറിലുടനീളം നിങ്ങൾ നൽകിയ സ്‌നേഹത്തിനും നന്ദി എന്നായിരുന്നു കുറിപ്പ്

ഇന്ത്യയിൽ ലഭിച്ച സ്‌നേഹവും സഹകരണവും മനോഹരമായിരുന്നുവെന്ന് മെസി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇനിയും ഇന്ത്യയിലെത്താൻ സാധിക്കട്ടെ എന്ന പ്രതീക്ഷയും മെസി പങ്കുവെച്ചു.