ഹോം › കായികം

ഇടവേള ആവശ്യമായിരുന്നു, നന്ദി; ടീമിൽ നിന്ന് പുറത്തായതിന് പിന്നാലെ പൃഥ്വി ഷായുടെ പ്രതികരണം

By MJ Desk · 23 Oct 2024, 11:54 AM

ഫിറ്റ്‌നസ് പ്രശ്‌നങ്ങളും അച്ചടക്കമില്ലായ്മയും കൊണ്ട് രഞ്ജി ട്രോഫിക്കുള്ള മുംബൈ ടീമിൽ നിന്ന് ഒഴിവാക്കിയതിന് പിന്നാലെ പ്രതികരണവുമായി യുവതാരം പൃഥ്വി ഷാ. നാല് വാക്കിലാണ് പൃഥ്വിയുടെ പ്രതികരണം. ഒരു ഇടവേള ആവശ്യമായിരുന്നു, നന്ദിയുണ്ട് എന്നാണ് ഇൻസ്റ്റഗ്രാമിൽ ഒരു സ്‌മൈലിയോടെ പൃഥ്വി സ്റ്റോറി ഇട്ടത് മുംബൈ ക്യാപ്റ്റൻ അജിങ്ക്യ രഹാനെയുടെ എതിർപ്പിനെ തുടർന്നാണ് പൃഥ്വിയെ ടീമിൽ നിന്ന് ഒഴിവാക്കിയതെന്നാണ് വിവരം. പരിശീലന സെക്ഷനുകളിൽ നിന്ന് പൃഥ്വി ഷാ പതിവായി മുങ്ങുമായിരുന്നു. സീനിയർ താരങ്ങളായ രഹാനെ, ശ്രേയസ് അയ്യർ, ഷാർദൂൽ താക്കൂർ പോലെയുള്ള താരങ്ങൾ ഒരിക്കൽ പോലും പരിശീലന സെഷനുകൾ ഒഴിവാക്കിയിരുന്നില്ല ഫിറ്റ്‌നസ് പ്രശ്‌നവും ഷായെ ഒഴിവാക്കുന്നതിന് കാരണമായി. അമിത വണ്ണവും അച്ചടക്കമില്ലാത്ത പെരുമാറ്റവും പൃഥ്വിക്ക് വിനയായി. 26ന് അഗർത്തലയിൽ ത്രിപുരക്കെതിരെയാണ് മുംബൈയുടെ അടുത്ത മത്സരം.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
#pritvi shah

ബന്ധപ്പെട്ട വാർത്തകൾ

199 റൺസ് ചേസ് ചെയ്യാൻ വെറും 13.2 ഓവർ; തകർത്തടിച്ച് അഭിഷേക്: പരമ്പര പിടിച്ച് ഇന്ത്യന്യൂസിലൻഡിനെതിരായ ഒന്നാം ടി20യിൽ ഇന്ത്യക്ക് നാല് വിക്കറ്റ് ജയം; പരമ്പരയിൽ മുന്നിലെത്തിപോർച്ചുഗൽ ക്യാമ്പ് വിട്ട സംഭവം: ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് 30 ദിവസത്തെ വിലക്കും 255 യൂറോ പിഴയുംതുറന്നുപറച്ചിലുമായി സഞ്ജു സാംസൺ; ബിസിസിഐയുടെ അതൃപ്തിക്കു സാധ്യതക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് സസ്പെൻഷൻ: പോർച്ചുഗൽ ഫുട്ബോൾ ഫെഡറേഷന്റെ കടുത്ത നടപടിഫുട്ബോൾ ലോകത്തെ ഈറനണിയിച്ച് ലിയോണൽ മെസ്സി കളിക്കളം വിട്ടു; അവസാന മത്സരത്തിലും ഗോൾ നേട്ടം
പൂർണ്ണ പേജ് കാണുക ›