ഹോം › കായികം

വിദേശകാര്യ മന്ത്രാലയം അനുമതി നിഷേധിച്ചു; ചാമ്പ്യൻസ് ട്രോഫിക്കായി ഇന്ത്യ പാക്കിസ്ഥാനിലേക്കില്ല

By MJ Desk · 29 Nov 2024, 05:26 PM

ചാമ്പ്യൻസ് ട്രോഫിക്കായി ഇന്ത്യൻ ടീം പാക്കിസ്ഥാനിലേക്കില്ല. സുരക്ഷാ പ്രശ്‌നം ചൂണ്ടിക്കാട്ടി വിദേശകാര്യ മന്ത്രാലയം അനുമതി നിഷേധിച്ചു. ഇന്ത്യയുടെ മത്സരങ്ങൾ മറ്റൊരു വേദിയിൽ വെച്ച് നടത്തണമെന്നാണ് ബിസിസിഐയുടെ ആവശ്യം. 2008ലെ മുംബൈ ഭീകരാക്രമണത്തിന് ശേഷം ഇന്ത്യൻ ക്രിക്കറ്റ് ടീം പാക്കിസ്ഥാനിൽ കളിച്ചിട്ടില്ല ഇന്ത്യക്ക് ഐസിസിയുടെ പിന്തുണയുണ്ടെങ്കിലും പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡ് വിട്ടുവീഴ്ചക്ക് തയ്യാറായിട്ടില്ല. ഇന്ത്യയുടേതുൾപ്പെടെ എല്ലാ മത്സരങ്ങളും പാക്കിസ്ഥാനിൽ നടത്തണമെന്നാണ് പിസിബി നിലപാട്. മറ്റ് രാജ്യങ്ങൾക്കൊന്നുമില്ലാത്ത സുരക്ഷാ പ്രശ്‌നം ഇന്ത്യക്ക് മാത്രമെന്താണെന്നും പിസിബി ചോദിക്കുന്നു. ഇന്ത്യൻ ടീം പാക്കിസ്ഥാനിൽ കളിച്ചില്ലെങ്കിൽ ഭാവിയിൽ ഇന്ത്യ വേദിയാകുന്ന ഐസിസി മത്സരങ്ങൾ ബഹിഷ്‌കരിക്കുമെന്നും പാക് ക്രിക്കറ്റ് ബോർഡ് അറിയിച്ചു. എന്നാൽ ഇന്ത്യയുടെ മത്സരങ്ങൾ ഹൈബ്രിഡ് മോഡലിൽ നടത്താമെന്നാണ് ബിസിസിഐ ആവർത്തിക്കുന്നത്.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
#champions trophy#indian team

ബന്ധപ്പെട്ട വാർത്തകൾ

199 റൺസ് ചേസ് ചെയ്യാൻ വെറും 13.2 ഓവർ; തകർത്തടിച്ച് അഭിഷേക്: പരമ്പര പിടിച്ച് ഇന്ത്യന്യൂസിലൻഡിനെതിരായ ഒന്നാം ടി20യിൽ ഇന്ത്യക്ക് നാല് വിക്കറ്റ് ജയം; പരമ്പരയിൽ മുന്നിലെത്തിപോർച്ചുഗൽ ക്യാമ്പ് വിട്ട സംഭവം: ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് 30 ദിവസത്തെ വിലക്കും 255 യൂറോ പിഴയുംതുറന്നുപറച്ചിലുമായി സഞ്ജു സാംസൺ; ബിസിസിഐയുടെ അതൃപ്തിക്കു സാധ്യതക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് സസ്പെൻഷൻ: പോർച്ചുഗൽ ഫുട്ബോൾ ഫെഡറേഷന്റെ കടുത്ത നടപടിഫുട്ബോൾ ലോകത്തെ ഈറനണിയിച്ച് ലിയോണൽ മെസ്സി കളിക്കളം വിട്ടു; അവസാന മത്സരത്തിലും ഗോൾ നേട്ടം
പൂർണ്ണ പേജ് കാണുക ›