ഹോം › കായികം

തുടർ തോൽവികളിൽ വലഞ്ഞ് ടീം; പരിശീലകനെ പുറത്താക്കി കേരളാ ബ്ലാസ്റ്റേഴ്‌സ് മാനേജ്‌മെന്റ്

By MJ Desk · 16 Dec 2024, 05:10 PM

കേരളാ ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ മിഖായേൽ സ്റ്റാറെയെ മാനേജ്‌മെന്റ് പുറത്താക്കി. സീസണിലെ ക്ലബ്ബിന്റെ ദയനീയ പ്രകടനത്തെ തുടർന്നാണ് നടപടി. സ്വീഡിഷ് കോച്ചിന്റെയും സഹ പരിശീലകരുടെയും സ്ഥാനം തെറിച്ചു. ഇത്തവണ ഐഎസ്എല്ലിൽ 12 കളികളിൽ നിന്ന് മൂന്ന് ജയവും രണ്ട് സമനിലയും ഏഴ് തോൽവിയും സഹിതം 11 പോയിന്റുമായി 10ാം സ്ഥാനത്താണ് ബ്ലാസ്‌റ്റേഴ്‌സ്. ടീമിന്റെ ചരിത്രത്തിൽ തന്നെയുള്ള ഏറ്റവും ദയനീയ പ്രകടനമാണ് ഇത്തവണയുണ്ടായത്. അവസാനം നടന്ന രണ്ട് മത്സരങ്ങളിലും ടീം പരാജയപ്പെട്ടിരുന്നു. ബംഗളൂരുവിനെതിരായ തോൽവിക്ക് പിന്നാലെ ടീമിന്റെ ആരാധക കൂട്ടായ്മയായ മഞ്ഞപ്പട ടീമിന്റെ പ്രകടനത്തെ രൂക്ഷമായി വിമർശിച്ച് രംഗത്തുവന്നിരുന്നു. പ്രതിഷേധം കനത്തതതോടെയാണ് മാനേജ്‌മെന്റ് പരിശീലകനെ പുറത്താക്കുന്ന നടപടിയിലേക്ക് കടന്നത്.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
#kerala blasters coach

ബന്ധപ്പെട്ട വാർത്തകൾ

199 റൺസ് ചേസ് ചെയ്യാൻ വെറും 13.2 ഓവർ; തകർത്തടിച്ച് അഭിഷേക്: പരമ്പര പിടിച്ച് ഇന്ത്യന്യൂസിലൻഡിനെതിരായ ഒന്നാം ടി20യിൽ ഇന്ത്യക്ക് നാല് വിക്കറ്റ് ജയം; പരമ്പരയിൽ മുന്നിലെത്തിപോർച്ചുഗൽ ക്യാമ്പ് വിട്ട സംഭവം: ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് 30 ദിവസത്തെ വിലക്കും 255 യൂറോ പിഴയുംതുറന്നുപറച്ചിലുമായി സഞ്ജു സാംസൺ; ബിസിസിഐയുടെ അതൃപ്തിക്കു സാധ്യതക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് സസ്പെൻഷൻ: പോർച്ചുഗൽ ഫുട്ബോൾ ഫെഡറേഷന്റെ കടുത്ത നടപടിഫുട്ബോൾ ലോകത്തെ ഈറനണിയിച്ച് ലിയോണൽ മെസ്സി കളിക്കളം വിട്ടു; അവസാന മത്സരത്തിലും ഗോൾ നേട്ടം
പൂർണ്ണ പേജ് കാണുക ›