ഹോം › കായികം

സെഞ്ച്വറി നേടിയ ട്രാവിസ് ഹെഡും സ്മിത്തും പുറത്തായി; ഓസ്‌ട്രേലിയക്ക് ആറ് വിക്കറ്റുകൾ നഷ്ടം

By MJ Desk · 15 Dec 2024, 12:29 PM

ഗാബ ടെസ്റ്റിൽ ഓസ്‌ട്രേലിയ ശക്തമായ നിലയിൽ. നിലവിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 348 റൺസ് എന്ന നിലയിലാണ് ഓസ്‌ട്രേലിയ. 152 റൺസെടുത്ത ട്രാവിസ് ഹെഡാണ് ഒടുവിൽ പുറത്തായത്. ഓസീസിനായി സ്റ്റീവ് സ്മിത്തും സെഞ്ച്വറി നേടി. 101 റൺസെടുത്ത സ്മിത്ത് നാലാമനായാണ് വീണത് 160 പന്തിൽ 18 ഫോറുകൾ സഹിതം ഏകദിന ശൈലിയിലാണ് ഹെഡ് ബാറ്റേന്തിയത്. അഡ്‌ലെയ്ഡിലെ ഫോം ഹെഡ് ഗാബയിലും തുടരുകയായിരുന്നു. വിക്കറ്റ് നഷ്ടമില്ലാതെ 28 റൺസ് എന്ന നിലിയിലാണ് ഓസീസ് ഇന്ന് ബാറ്റിംഗ് പുനരാരംഭിച്ചത്. നിലവിൽ 14 റൺസെടുത്ത അലക്‌സ് ക്യാരിയും എട്ട് റൺസെടുത്ത പാറ്റ് കമ്മിൻസുമാണ് ക്രീസിൽ. ഇന്ത്യക്കായി ജസ്പ്രീത് ബുമ്ര അഞ്ച് വിക്കറ്റുകൾ വീഴ്ത്തി. നിതീഷ് റെഡ്ഡിക്കാണ് ഒരു വിക്കറ്റ്.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
#india Austalia Test

ബന്ധപ്പെട്ട വാർത്തകൾ

199 റൺസ് ചേസ് ചെയ്യാൻ വെറും 13.2 ഓവർ; തകർത്തടിച്ച് അഭിഷേക്: പരമ്പര പിടിച്ച് ഇന്ത്യന്യൂസിലൻഡിനെതിരായ ഒന്നാം ടി20യിൽ ഇന്ത്യക്ക് നാല് വിക്കറ്റ് ജയം; പരമ്പരയിൽ മുന്നിലെത്തിപോർച്ചുഗൽ ക്യാമ്പ് വിട്ട സംഭവം: ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് 30 ദിവസത്തെ വിലക്കും 255 യൂറോ പിഴയുംതുറന്നുപറച്ചിലുമായി സഞ്ജു സാംസൺ; ബിസിസിഐയുടെ അതൃപ്തിക്കു സാധ്യതക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് സസ്പെൻഷൻ: പോർച്ചുഗൽ ഫുട്ബോൾ ഫെഡറേഷന്റെ കടുത്ത നടപടിഫുട്ബോൾ ലോകത്തെ ഈറനണിയിച്ച് ലിയോണൽ മെസ്സി കളിക്കളം വിട്ടു; അവസാന മത്സരത്തിലും ഗോൾ നേട്ടം
പൂർണ്ണ പേജ് കാണുക ›