അണ്ടർ 19 ലോകകപ്പ് ഫൈനൽ: ബംഗ്ലാദേശിനെതിരെ ഇന്ത്യ 177ന് പുറത്ത്; ജയ്‌സ്വാളിന് അർധ സെഞ്ച്വറി

അണ്ടർ 19 ലോകകപ്പ് ഫൈനലിൽ ബംഗ്ലാദേശിനെതിരെ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 177 റൺസിന് എല്ലാവരും പുറത്തായി. ടോസ് നേടിയ ബംഗ്ലാദേശ് ഇന്ത്യയെ ബാറ്റിംഗിന് അയക്കുകയായിരുന്നു. 47.2
 

അണ്ടർ 19 ലോകകപ്പ് ഫൈനലിൽ ബംഗ്ലാദേശിനെതിരെ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 177 റൺസിന് എല്ലാവരും പുറത്തായി. ടോസ് നേടിയ ബംഗ്ലാദേശ് ഇന്ത്യയെ ബാറ്റിംഗിന് അയക്കുകയായിരുന്നു. 47.2 ഓവറിലാണ് ഇന്ത്യ ഓൾ ഔട്ടായത്.

സ്‌കോർ 9 ആയപ്പോഴേക്കും ഇന്ത്യക്ക് ഓപണർ സക്‌സേനയെ നഷ്ടപ്പെട്ടിരുന്നു. രണ്ടാം വിക്കറ്റിൽ ജയ്‌സ്വാളും തിലക് വർമയും ചേർന്ന് മികച്ച കൂട്ടുകെട്ട് ഉണ്ടാക്കിയെങ്കിലും സ്‌കോർ ഉയർത്തുന്നതിൽ പരാജയപ്പെട്ടു. സ്‌കോർ 103ൽ നിൽക്കെ 38 റൺസെടുത്ത തിലക് വർമ പുറത്തായി. പിന്നാലെ ഇന്ത്യയുടെ തകർച്ചയും ആരംഭിച്ചു

അവസാന 9 വിക്കറ്റുകൾ വെറും 74 റൺസിനാണ് ഇന്ത്യ കളഞ്ഞുകുളിച്ചത്. 121 പന്തിൽ എട്ട് ഫോറും ഒരു സിക്‌സുമടക്കം 88 റൺസെടുത്ത ജയ്‌സ്വാളാണ് ഇന്ത്യയുടെ ടോപ് സ്‌കോറർ. ജൂറൽ 22 റൺസെടുത്തു. മാറ്റാർക്കും രണ്ടക്കം തികയ്ക്കാനായില്ല

ബംഗ്ലാദേശിന് വേണ്ടി അവിഷേക് ദാസ് 3 വിക്കറ്റുകൾ സ്വന്തമാക്കിയപ്പോൾ ഷൊറിഫുൾ ഇസ്ലാം, തൻസീം ഹസൻ സാക്കിബ് എന്നിവർ രണ്ട് വിക്കറ്റുകൾ വീതവും റാക്കിബുൾ ഹസൻ ഒരു വിക്കറ്റും സ്വന്തമാക്കി