അണ്ടർ 19 ഏഷ്യാ കപ്പിൽ വെടിക്കെട്ടോടെ തുടങ്ങി വൈഭവ് സൂര്യവംശി; 56 പന്തിൽ സെഞ്ച്വറി നേട്ടം
Dec 12, 2025, 12:28 IST
അണ്ടർ 19 ഏഷ്യാ കപ്പിൽ വെടിക്കെട്ട് തുടക്കവുമായി ഇന്ത്യയുടെ വൈഭവ് സൂര്യവംശി. യുഎഇക്കെതിരായ ആദ്യ മത്സരത്തിൽ 56 പന്തുകളിൽ നിന്ന് വൈഭവ് സെഞ്ച്വറി നേടി. മത്സരം 27.1 ഓവർ ആകുമ്പോൾ ഇന്ത്യ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 220 റൺസ് എന്ന നിലയിലാണ്.
79 പന്തിൽ ആറ് ഫോറും 12 സിക്‌സറുകളും സഹിതം 140 റൺസുമായി വൈഭവ് സൂര്യവംശി ക്രീസിൽ തുടരുകയാണ്. 73 പന്തിൽ 69 റൺസെടുത്ത ആരോൺ ജോർജിന്റെ വിക്കറ്റാണ് ഇന്ത്യക്ക് ഒടുവിൽ നഷ്ടമായത്. നാല് റൺസെടുത്ത ആയുഷ് മാത്രെയെ തുടക്കത്തിലെ ഇന്ത്യക്ക് നഷ്ടമായിരുന്നു.
ടോസ് നഷ്ടപ്പെട്ട് ഇന്ത്യ ബാറ്റിംഗിന് ഇറങ്ങുകയായിരുന്നു. സ്‌കോർ 8ൽ നിൽക്കെയാണ് നാല് റൺസെടുത്ത ആയുഷ് മാത്രെയെ ഇന്ത്യക്ക് നഷ്ടമായത്. പിന്നീട് വൈഭവും ആരോണും ചേർന്ന് ഇന്ത്യൻ സ്‌കോർ മുന്നോട്ടു കൊണ്ടുപോകുകയായിരുന്നു. സ്‌കോർ 220ൽ വെച്ച് ആരോണും വീഴുകയായിരുന്നു