ഹോം › കായികം

വിജയ് ഹസാരെ വിദര്‍ഭ ഫൈനലില്‍; ഇനി മലയാളികള്‍ നേര്‍ക്കുനേര്‍

By MJ News Desk · 16 Jan 2025, 09:56 PM

വിജയ് ഹസാരെ ട്രോഫിയില്‍ മഹാരാഷ്ട്രയെ പരാജയപ്പെടുത്തി വിദര്‍ഭ ഫൈനലില്‍. 69 റണ്‍സിന്റെ കൂറ്റന്‍ വിജയവുമായാണ് വിദര്‍ഭ കലാശപോരിന് ഇറങ്ങുന്നത്. കര്‍ണാടകയുമായി ശനിയാഴ്ചയാണ് ഫൈനല്‍ നടക്കുന്നത്. ഫൈനല്‍ പോരിനിറങ്ങുന്ന ഇരുടീമുകളിലും മലയാളി സാന്നിധ്യം ഉണ്ടെന്നതാണ് കൗതുകകരമായ കാര്യം. കേരളാ ടീം ആദ്യ റൗണ്ടില്‍ തന്നെ പുറത്തായെങ്കിലും വിദര്‍ഭയുടെ ക്യാപ്റ്റന്‍ കരുണ്‍ നായരും കര്‍ണാടകയുടെ ഓപണര്‍ ദേവ്ദത്ത് പടിക്കലും മലയാളികളാണ്. ഇരുവരും മികച്ച ഫോമിലാണ്. കരുണ്‍ നായരുടെ മികച്ച ഇന്നിംഗ്‌സിലാണ് വിദര്‍ഭ ഇന്നത്തെ മത്സരത്തില്‍ 380 എന്ന കൂറ്റന്‍ സ്‌കോറിലെത്തിയത്. പുറത്താകാതെ 88 റണ്‍സാണ് കരുണ്‍ നായര്‍ അടിച്ചെടുത്തത്. മികച്ച ഫൈനലാകും ശനിയാഴ്ച നടക്കുകയെന്ന് ബി സി സി ഐ വൃത്തങ്ങള്‍ പറഞ്ഞു.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
#karnataka#malayali#vidharbha#vijay hazare trophy

ബന്ധപ്പെട്ട വാർത്തകൾ

199 റൺസ് ചേസ് ചെയ്യാൻ വെറും 13.2 ഓവർ; തകർത്തടിച്ച് അഭിഷേക്: പരമ്പര പിടിച്ച് ഇന്ത്യന്യൂസിലൻഡിനെതിരായ ഒന്നാം ടി20യിൽ ഇന്ത്യക്ക് നാല് വിക്കറ്റ് ജയം; പരമ്പരയിൽ മുന്നിലെത്തിപോർച്ചുഗൽ ക്യാമ്പ് വിട്ട സംഭവം: ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് 30 ദിവസത്തെ വിലക്കും 255 യൂറോ പിഴയുംതുറന്നുപറച്ചിലുമായി സഞ്ജു സാംസൺ; ബിസിസിഐയുടെ അതൃപ്തിക്കു സാധ്യതക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് സസ്പെൻഷൻ: പോർച്ചുഗൽ ഫുട്ബോൾ ഫെഡറേഷന്റെ കടുത്ത നടപടിഫുട്ബോൾ ലോകത്തെ ഈറനണിയിച്ച് ലിയോണൽ മെസ്സി കളിക്കളം വിട്ടു; അവസാന മത്സരത്തിലും ഗോൾ നേട്ടം
പൂർണ്ണ പേജ് കാണുക ›