ഏഴാം ഇരട്ട ശതകം: പൂനെ ടെസ്റ്റിൽ കോഹ്ലിക്ക് ഡബിൾ സെഞ്ച്വറി; ഇന്ത്യ കൂറ്റൻ സ്‌കോറിലേക്ക്

പൂനെ ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യൻ നായകൻ വിരാട് കോഹ്ലിക്ക് ഡബിൾ സെഞ്ച്വറി. മത്സരത്തിന്റെ രണ്ടാം ദിനമായ ഇന്ന് ചായക്ക് ശേഷമുള്ള സെഷനിലാണ് കോഹ്ലി തന്റെ ഇരട്ട ശതകം
 

പൂനെ ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യൻ നായകൻ വിരാട് കോഹ്ലിക്ക് ഡബിൾ സെഞ്ച്വറി. മത്സരത്തിന്റെ രണ്ടാം ദിനമായ ഇന്ന് ചായക്ക് ശേഷമുള്ള സെഷനിലാണ് കോഹ്ലി തന്റെ ഇരട്ട ശതകം തികച്ചത്. 295 പന്തിൽ 28 ഫോറുകളുടെ അകമ്പടിയോടെയാണ് കോഹ്ലി 200 തികച്ചത്.

ടെസ്റ്റ് ക്രിക്കറ്റിൽ കോഹ്ലിയുടെ ഏഴാം ഇരട്ട ശതകമാണിത്. അതേസമയം പൂനെ ടെസ്റ്റിൽ ഇന്ത്യ കൂറ്റൻ സ്‌കോറിലേക്ക് കുതിക്കുകയാണ്. ഒടുവിൽ വിവരം ലഭിക്കുമ്പോൾ ഇന്ത്യ 4 വിക്കറ്റ് നഷ്ടത്തിൽ 483 റൺസ് എന്ന നിലയിലാണ്. അർധ സെഞ്ച്വറി നേടിയ അജിങ്ക്യ രഹാനെയുടെ വിക്കറ്റാണ് ഇന്ത്യക്ക് ഇന്ന് നഷ്ടപ്പെട്ടത്.

രഹാനെ 59 റൺസ് എടുത്തുപുറത്തായി. കേശവ് മഹാരാജിനാണ് വിക്കറ്റ്. കോഹ്ലിക്കൊപ്പം ജഡേജയാണ് ക്രീസിൽ ഒപ്പമുള്ളത്. ജഡേജ 29 റൺസ് എടുത്തിട്ടുണ്ട്.