ഹോം › കായികം

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് 2025; ആദ്യ ഫൈനലിസ്റ്റ് ആരെന്നതില്‍ സ്ഥിരീകരണമായി: ഇന്ത്യക്ക് വെല്ലുവിളി

By News Desk · 29 Dec 2024, 07:43 PM

സെഞ്ചൂറിയനില്‍ നടന്ന ആദ്യ ടെസ്റ്റില്‍ പാകിസ്ഥാനെ തോല്‍പ്പിച്ച് 2025 ലെ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിലേക്ക് യോഗ്യത നേടി ദക്ഷിണാഫ്രിക്ക. ഇത് ഇന്ത്യയ്ക്കും ഓസ്‌ട്രേലിയയ്ക്കും വെല്ലുവിളിയായി മാറി. നിലവില്‍ ഇന്ത്യയും ഓസ്ട്രേലിയും രണ്ടാം ഫൈനലിസ്റ്റായി സ്ഥാനം ഉറപ്പിക്കാനുള്ള പോരാട്ടത്തിലാണ്. ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ പോയന്റ് പട്ടികയില്‍ ഒന്നാമതുള്ള ദക്ഷിണാഫ്രിക്കയ്ക്ക് 66.67 പോയന്റ് ശരാശരിയാണുള്ളത്. 11 മത്സരങ്ങളില്‍ ഏഴ് ജയവും മൂന്ന് തോല്‍വിയുമാണ് പ്രോട്ടീസിന്. ഓസ്ട്രേലിയ രണ്ടാതും ഇന്ത്യ മൂന്നാമതുമാണ്. ഓസീസിന് 58.89 ശരാശരിയും ഇന്ത്യക്ക് 55.88 പോയന്റ് ശരാശരിയുമുണ്ട്. ഇനിയുള്ള മത്സരങ്ങള്‍ ഇരുടീമുകള്‍ക്കും നിര്‍ണായകമാണ്. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് പോയന്റ് ടേബിളില്‍ ആദ്യ രണ്ടു സ്ഥാനങ്ങളിലെത്തുന്ന ടീമുകളാണ് ഫൈനലില്‍ ഏറ്റുമുട്ടുക. 2025 ജൂണ്‍ 11-ന് ലോര്‍ഡ്സ് ക്രിക്കറ്റ് മൈതാനത്താണ് ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍. ഇതാദ്യമായാണ് ലോര്‍ഡ്സ് ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിന് വേദിയാകുന്നത്. ജൂണ്‍ 11 മുതല്‍ 15 വരെയാണ് ഫൈനല്‍ മത്സരം നടക്കുക. ആവശ്യമെങ്കില്‍ ജൂണ്‍ 16 റിസര്‍വ് ദിനമായി ഉള്‍പ്പെടുത്തിയിട്ടുണ്ട്.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin

ബന്ധപ്പെട്ട വാർത്തകൾ

199 റൺസ് ചേസ് ചെയ്യാൻ വെറും 13.2 ഓവർ; തകർത്തടിച്ച് അഭിഷേക്: പരമ്പര പിടിച്ച് ഇന്ത്യന്യൂസിലൻഡിനെതിരായ ഒന്നാം ടി20യിൽ ഇന്ത്യക്ക് നാല് വിക്കറ്റ് ജയം; പരമ്പരയിൽ മുന്നിലെത്തിപോർച്ചുഗൽ ക്യാമ്പ് വിട്ട സംഭവം: ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് 30 ദിവസത്തെ വിലക്കും 255 യൂറോ പിഴയുംതുറന്നുപറച്ചിലുമായി സഞ്ജു സാംസൺ; ബിസിസിഐയുടെ അതൃപ്തിക്കു സാധ്യതക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് സസ്പെൻഷൻ: പോർച്ചുഗൽ ഫുട്ബോൾ ഫെഡറേഷന്റെ കടുത്ത നടപടിഫുട്ബോൾ ലോകത്തെ ഈറനണിയിച്ച് ലിയോണൽ മെസ്സി കളിക്കളം വിട്ടു; അവസാന മത്സരത്തിലും ഗോൾ നേട്ടം
പൂർണ്ണ പേജ് കാണുക ›