അവസാന ഓവറുകളിൽ കത്തിക്കയറി ജഡേജ; ആദ്യ ടി20യിൽ ഓസീസിനെതിരെ ഇന്ത്യക്ക് ഭേദപ്പെട്ട സ്‌കോർ

ഓസ്ട്രേലിയക്കെതിരായ ആദ്യ ടി20യിൽ ഇന്ത്യക്ക് ഭേദപ്പെട്ട സ്കോർ. നിശ്ചിത 20 ഓവറിൽ ഇന്ത്യ 7 വിക്കറ്റ് നഷ്ടത്തിൽ 161 റൺസ് എടുത്തു. രവീന്ദ്ര ജഡേജ അവസാന ഓവറുകളിൽ
 

ഓസ്‌ട്രേലിയക്കെതിരായ ആദ്യ ടി20യിൽ ഇന്ത്യക്ക് ഭേദപ്പെട്ട സ്‌കോർ. നിശ്ചിത 20 ഓവറിൽ ഇന്ത്യ 7 വിക്കറ്റ് നഷ്ടത്തിൽ 161 റൺസ് എടുത്തു. രവീന്ദ്ര ജഡേജ അവസാന ഓവറുകളിൽ നടത്തിയ വെടിക്കെട്ടാണ് ഇന്ത്യക്ക് ഭേദപ്പെട്ട സ്‌കോർ സമ്മാനിച്ചത്.

ഒരു ഘട്ടത്തിൽ 92 റൺസെടുക്കുന്നതിനിടെ ഇന്ത്യക്ക് അഞ്ച് വിക്കറ്റുകൾ നഷ്ടപ്പെട്ടിരുന്നു. കെ എൽ രാഹുൽ അർധ സെഞ്ച്വറി നേടി. 40 പന്തിൽ 51 റൺസാണ് രാഹുൽ എടുത്തത്. സഞ്ജു സാംസൺ 23 റൺസിനും ഹാർദിക് പാണ്ഡ്യ 16 റൺസിനും വീണു. രവീന്ദ്ര ജഡേജ 23 പന്തിൽ ഒരു സിക്‌സും അഞ്ച് ഫോറും സഹിതം 44 റൺസുമായി പുറത്താകാതെ നിന്നു

കോഹ്ലി 9 റൺസിനും മനീഷ് പാണ്ഡെ 2 റൺസിനും ധവാൻ ഒരു റൺസിനും വാഷിംഗ്ടൺ സുന്ദർ ഏഴ് റൺസിനും പുറത്തായി. ഓസീസിനായി മിച്ചൽ സ്റ്റാർക്ക് രണ്ടും സാമ്പ, സ്വെപ്‌സൺ ഒന്നും ഹെൻ റിക്‌സ് മൂന്നും വിക്കറ്റുകൾ വീഴ്ത്തി