ഐപിഎൽ തീയതിയായി, ദുബൈ വേദിയാകും; ഫൈനൽ നവംബറിൽ

ഐപിഎൽ 13ാം സീസൺ തീയതിയായതായി റിപ്പോർട്ട്. സെപ്റ്റംബർ 19ന് ഐപിഎൽ ആരംഭിക്കുമെന്നാണ് ബിസിസിഐ വൃത്തങ്ങളെ ഉദ്ധരിച്ച് പിടിഐ റിപ്പോർട്ട് ചെയ്യുന്നത്. യുഎഇയാകും ടൂർണമെന്റിന് വേദിയൊരുക്കുക. ഫൈനൽ മത്സരം
 

ഐപിഎൽ 13ാം സീസൺ തീയതിയായതായി റിപ്പോർട്ട്. സെപ്റ്റംബർ 19ന് ഐപിഎൽ ആരംഭിക്കുമെന്നാണ് ബിസിസിഐ വൃത്തങ്ങളെ ഉദ്ധരിച്ച് പിടിഐ റിപ്പോർട്ട് ചെയ്യുന്നത്. യുഎഇയാകും ടൂർണമെന്റിന് വേദിയൊരുക്കുക. ഫൈനൽ മത്സരം നവംബർ 8ന് നടക്കും

മത്സരക്രമവും സമയക്രമവും തീരുമാനിക്കുന്നതിനായി അടുത്തയാഴ്ച ഐപിഎൽ ഭരണസമിതി യോഗം ചേരുന്നുണ്ട്. ഇതിന് ശേഷമാകും ഔദ്യോഗിക പ്രഖ്യാപനം. 51 ദിവസമാണ് ടൂർണമെന്റ് നടക്കുക. ടി20 ലോകകപ്പ് മാറ്റിവെക്കാൻ തീരുമാനിച്ചതോടെയാണ് ഐപിഎൽ നടത്താൻ ബിസിസിഐ നീക്കങ്ങളാരംഭിച്ചത്

മാർച്ചിലാണ് ഐപിഎൽ നടക്കേണ്ടിയിരുന്നത്. കൊവിഡും ലോക്ക് ഡൗണും വന്നതോടെ ടൂർണമെന്റ് മുടങ്ങി. ടി20 ലോകകപ്പ് മാറ്റിവെക്കുകയാണെങ്കിൽ ഈ സമയം ഐപിഎൽ നടത്താമെന്നായിരുന്നു ബിസിസിഐ കണക്ക് കൂട്ടിയത്. കഴിഞ്ഞ ദിവസമാണ് ഐസിസി യോഗം ചേർന്ന് ടി20 ലോകകപ്പ് മാറ്റിവെക്കുന്നതായി അറിയിച്ചത്‌