കേരളാ ബ്ലാസ്‌റ്റേഴ്‌സ് കോഴിക്കോടേക്കും; ഐഎസ്എൽ മത്സരങ്ങൾക്ക് വേദിയായേക്കും

ഐഎസ്എൽ കേരളാ ടീമായ കേരളാ ബ്ലാസ്റ്റേഴ്സിന്റെ മത്സരങ്ങൾ കോഴിക്കോടും നടത്താൻ ആലോചന. അടുത്ത സീസൺ മുതൽ കൊച്ചിക്കൊപ്പം ഏതാനും മത്സരങ്ങൾ കോഴിക്കോടും നടത്താനാണ് ആലോചിക്കുന്നത്. കോഴിക്കോട് ഇഎംഎസ്
 

ഐഎസ്എൽ കേരളാ ടീമായ കേരളാ ബ്ലാസ്‌റ്റേഴ്‌സിന്റെ മത്സരങ്ങൾ കോഴിക്കോടും നടത്താൻ ആലോചന. അടുത്ത സീസൺ മുതൽ കൊച്ചിക്കൊപ്പം ഏതാനും മത്സരങ്ങൾ കോഴിക്കോടും നടത്താനാണ് ആലോചിക്കുന്നത്.

കോഴിക്കോട് ഇഎംഎസ് സ്‌റ്റേഡിയം അന്താരാഷ്ട്ര നിലവാരത്തിൽ പുനർനിർമിക്കാനുള്ള സാധ്യതകൾ ബ്ലാസ്റ്റേഴ്‌സ് മാനേജ്‌മെന്റ് പരിശോധിക്കും. ഏറ്റവുമധികം ഫുട്‌ബോൾ പ്രേമികളുള്ള മലബാർ മേഖലയിലേക്ക് ബ്ലാസ്റ്റേഴ്‌സ് മത്സരങ്ങൾ എത്തുന്നത് ടീമിന് വലിയ ഗുണം ചെയ്യുമെന്നാണ് കരുതുന്നത്.

കൊച്ചിയിലെ പ്രതികൂല സാഹചര്യങ്ങളും ഇത്തരമൊരു നീക്കം നടത്താൻ ബ്ലാസ്റ്റേഴ്‌സ് മാനേജ്‌മെന്റിനെ പ്രേരിപ്പിക്കുന്നുണ്ട്. ബ്ലാസ്റ്റേഴ്‌സ് സിഇഒ വീരേൻ ഡിസിൽ കഴിഞ്ഞ ദിവസം കായികമന്ത്രി ഇ പി ജയരാജനുമായി കൂടിക്കാഴ്ച നടത്തിയിരുന്നു