തിരിച്ചടിച്ച് ഇന്ത്യ, കിവീസ് 235 റൺസിന് പുറത്ത്; ഇന്ത്യക്ക് ഒന്നാമിന്നിംഗ്‌സ് ലീഡ്

ന്യൂസിലാൻഡിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യക്ക് ഒന്നാമിന്നിംഗ്സ് ലീഡ്. ഇന്ത്യയുടെ 242 റൺസ് ഒന്നാമിന്നിംഗ്സ് സ്കോറിനെതിരെ ബാറ്റേന്തിയ കിവീസ് 235 റൺസിന് എല്ലാവരും പുറത്തായി. ഇതോടെ ഇന്ത്യക്ക്
 

ന്യൂസിലാൻഡിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യക്ക് ഒന്നാമിന്നിംഗ്‌സ് ലീഡ്. ഇന്ത്യയുടെ 242 റൺസ് ഒന്നാമിന്നിംഗ്‌സ് സ്‌കോറിനെതിരെ ബാറ്റേന്തിയ കിവീസ് 235 റൺസിന് എല്ലാവരും പുറത്തായി. ഇതോടെ ഇന്ത്യക്ക് ഏഴ് റൺസിന്റെ ഒന്നാമിന്നിംഗ്‌സ് ലീഡായി.

 

നാല് വിക്കറ്റെടുത്ത മുഹമ്മദ് ഷമിയും മൂന്ന് വിക്കറ്റെടുത്ത ജസ്പ്രീത് ബുമ്രയും ചേർന്നാണ് കിവീസ് നിരയെ തകർത്തത്. ജഡേജ രണ്ടും ഉമേഷ് യാദവ് ഒരു വിക്കറ്റുമെടുത്തു. പേസർമാർ മൂന്ന് പേരും കൂടി വീഴ്ത്തിയത് എട്ട് വിക്കറ്റുകളാണ്.

 

52 റൺസെടുത്ത ലാഥമാണ് കിവീസ് നിരയിലെ ടോപ് സ്‌കോറർ. ജമീസൺ 49 റൺസും ബ്ലൻഡൽ 30 റൺസുമെടുത്തു. നായകൻ വില്യംസൺ 3 റൺസിന് പുറത്തായി. ഗ്രാൻഡ്‌ഹോം 26 റൺസും വാഗ്നഗർ 21 റൺസുമെടുത്തു

 

രണ്ടാമിന്നിംഗ്‌സ് ആരംഭിച്ച ഇന്ത്യക്ക് ഒരു വിക്കറ്റ് നഷ്ടപ്പെട്ടു. 3 റൺസെടുത്ത മായങ്ക അഗർവാളാണ് പോയത്. 13 റൺസെടുത്ത പൃഥ്വി ഷായും നാല് റൺസുമായി പൂജാരയുമാണ് ക്രീസിൽ. നിലവിൽ ഇന്ത്യ ഒരു വിക്കറ്റ് നഷ്ടത്തിൽ 25 റൺസ് എന്ന നിലയിലാണ്. ഇന്ത്യക്കിപ്പോൾ 32 റൺസിന്റെ ലീഡുണ്ട്.