മികച്ച തുടക്കം മുതലാക്കാതെ ഇന്ത്യ, ന്യൂസിലൻഡിന് 180 റൺസ് വിജയ ലക്ഷ്യം

ന്യൂസിലൻഡിനെതിരായ മൂന്നാം ട്വി20 മത്സരത്തിൽ ഇന്ത്യക്ക് ഭേദപ്പെട്ട സ്കോർ. 180 റൺസിന്റെ വിജയ ലക്ഷ്യം ഉയർത്താൻ ഇന്ത്യക്ക് ആയി. ഇന്ത്യൻ ഓപണർമാർ നടത്തിയ ഗംഭീരമായ തുടക്കം മുതലാക്കി
 

ന്യൂസിലൻഡിനെതിരായ മൂന്നാം ട്വി20 മത്സരത്തിൽ ഇന്ത്യക്ക് ഭേദപ്പെട്ട സ്കോർ. 180 റൺസിന്റെ വിജയ ലക്ഷ്യം ഉയർത്താൻ ഇന്ത്യക്ക് ആയി. ഇന്ത്യൻ ഓപണർമാർ നടത്തിയ ഗംഭീരമായ തുടക്കം മുതലാക്കി സ്കോർ 200നു മുകളിൽ എത്തിക്കാൻ ഇന്ത്യക്ക് ആയില്ല.

തുടക്കത്തിൽ 9 ഓവറിൽ വിക്കറ്റ് നഷ്ടമാകാതെ 89 റൺസിൽ എത്താൻ ഇന്ത്യക്ക് ആയിരുന്നു.എന്നാൽ തുടരെ വിക്കറ്റുകൾ നഷ്ടപ്പെട്ടതോടെ സ്കോറിംഗ് റൈറ്റ് കുറഞ്ഞു. 65 റൺസുമായി രോഹിത് ശർമ്മ ഇന്ത്യയുടെ ടോപ്പ് സ്കോറർ ആയി. വെറും 40 പന്തിൽ നിന്നാണ് രോഹിത് ശർമ്മയുടെ 65 റൺസ് പിറന്നത്. താരത്തിന്റെ ഇരുപതാം ട്വി20 രാജ്യാന്തര അർധ സെഞ്ച്വറിയാണിത്. മൂന്ന് സിക്സും ആറ് ബൗണ്ടറികളും രോഹിതിന്റെ ഇന്നിങ്സിൽ ഉണ്ടായിരുന്നു. 38 റൺസുമായി വിരാട് കോഹ്ലിയും 27 റൺസുമായി രാഹുലും ഇന്ത്യൻ ഇന്നുങ്സിന് കരുത്തായി.