സംസ്ഥാനത്ത് 12 പേർക്ക് കൂടി കൊവിഡ്; എട്ട് വിദേശികളുടെ ജീവൻ രക്ഷിക്കാനായെന്ന് മുഖ്യമന്ത്രി

സംസ്ഥാനത്ത് ഇന്ന് 12 പേർക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചതാണ് ഇക്കാര്യം. ഇന്ന് സംസ്ഥാനത്തിന് അഭിമാനാർഹമായ ദിവസമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.
 

സംസ്ഥാനത്ത് ഇന്ന് 12 പേർക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചതാണ് ഇക്കാര്യം. ഇന്ന് സംസ്ഥാനത്തിന് അഭിമാനാർഹമായ ദിവസമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. എട്ട് വിദേശികളുടെ ഉൾപ്പെടെ അതീവ ഗുരുതരാവസ്ഥയിലുള്ളവരുടെ ജീവൻ രക്ഷിക്കാനായി.

ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 11 പേരും സമ്പർക്കത്തിലൂടെ രോഗം പിടിപ്പെട്ടവരാണ്. കണ്ണൂരിൽ നാല് പേർക്കും കാസർകോട് നാല് പേർക്കും മലപ്പുറം രണ്ട് പേർക്കും കൊല്ലം, തിരുവനന്തപുരം എന്നീ ജില്ലകളിൽ ഓരോരുത്തർക്കുമാണ് രോഗം സ്ഥിരീകരിച്ചത്.

രാജ്യത്ത് ഇതിനോടകം 5865 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 591 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു. 20 പേരാണ് ഒരു ദിവസത്തിനിടെ മരിച്ചത്. ഇതിനോടകം രാജ്യത്ത് 169 പേർ മരിച്ചു