സംസ്ഥാനത്ത് 20 പേർക്ക് കൂടി കൊറോണ; എറണാകുളത്ത് ആരോഗ്യപ്രവർത്തകനും രോഗബാധ

സംസ്ഥാനത്ത് ഇന്ന് 20 പേർക്ക് കൂടി കൊറോണ വൈറസ് സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രി കെ കെ ശൈലജ. ഇതിൽ കണ്ണൂർ ജില്ലയിൽ 8 പേർക്കും കാസർകോട് 7 പേർക്കും
 

സംസ്ഥാനത്ത് ഇന്ന് 20 പേർക്ക് കൂടി കൊറോണ വൈറസ് സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രി കെ കെ ശൈലജ. ഇതിൽ കണ്ണൂർ ജില്ലയിൽ 8 പേർക്കും കാസർകോട് 7 പേർക്കും തിരുവനന്തപുരം, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിൽ ഓരോരുത്തർക്കുമാണ് രോഗം സ്ഥിരീകരിച്ചത്.

രോഗബാധിതരായ 20 പേരിൽ 18 പേരും വിദേശത്ത് നിന്നെത്തിയവരാണ്. 2 പേർക്ക് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു. തിരുവനന്തപുരത്ത് രോഗം സ്ഥിരീകരിച്ചയാൾ മെഡിക്കൽ കോളജിൽ ഐസോലേഷൻ ഐസിയുവിലാണ്

എറണാകുളത്ത് ആരോഗ്യപ്രവർത്തകനാണ് രോഗം സ്ഥിരീകരിച്ചത്. കേരളത്തിൽ 202 പേർക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. നിലവിൽ 181 പേർ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്. ഇന്ന് നാല് പേരുടെ പരിശോധനാ ഫലം നെഗറ്റീവാണെന്ന് തെളിഞ്ഞു

വിവിധ ജില്ലകളിലായി 1,41,211 പേർ നിരീക്ഷണത്തിലാണ്. ഇവരിൽ 593 പേർ ആശുപത്രിയിലാണ് നിരീക്ഷണത്തിൽ കഴിയുന്നത്.