കേരളത്തിൽ 32 പേർക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു; കാസർകോട് 17 പേർക്ക് കൂടി രോഗബാധ

സംസ്ഥാനത്ത് 32 പേർക്ക് കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. ഇതിൽ 17 പേർ വിദേശത്ത് നിന്നുവന്നവരാണ്. 15 പേർക്ക് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു. ഇതോടെ 213
 

സംസ്ഥാനത്ത് 32 പേർക്ക് കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. ഇതിൽ 17 പേർ വിദേശത്ത് നിന്നുവന്നവരാണ്. 15 പേർക്ക് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു. ഇതോടെ 213 പേരാണ് കേരളത്തിൽ കൊവിഡ് ബാധിച്ചത്.

32 കേസുകളിൽ കാസർകോട് 17 പേർക്കും കണ്ണൂർ 11 പേർക്കും വയനാട്, ഇടുക്കി ജില്ലകളിൽ രണ്ട് പേർക്ക് വീതവുമാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. സംസ്ഥാനത്താകെ 1,57253 പേർ നിരീക്ഷണത്തിൽ കഴിയുകയാണ്. ഇതിൽ 623പേർ ആശുപത്രികളിൽ നിരീക്ഷണത്തിൽ കഴിയുന്നു

6991 സാമ്പിളുകലാണ് പരിശോധിച്ചത്. ഇതിൽ 6031 എണ്ണം നെഗറ്റീവാണ്. പരിശോധന വേഗത്തിലാക്കാനുള്ള റാപിഡ് ടെസ്റ്റ് സംവിധാനം ഉടൻ കൊണ്ടുവരുമെന്നും മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ അറിയിച്ചു