ഇന്ന് കൊവിഡ് സ്ഥിരീകരിച്ചവരിൽ മൂന്ന് പേർ പ്രവാസികൾ; എറണാകുളത്ത് അഞ്ച് വയസ്സുകാരനും കൊവിഡ് ബാധ

സംസ്ഥാനത്ത് ഇന്ന് രോഗം സ്ഥിരീകരിച്ച ഏഴ് പേരിൽ മൂന്ന് പേർ പ്രവാസികൾ. തൃശ്ശൂർ, മലപ്പുറം ജില്ലകളിൽ നിന്നുള്ളവരാണ് ഇവർ. തൃശ്ശൂർ ജില്ലയിലെ രണ്ട് പേരും മലപ്പുറം ജില്ലയിലെ
 

സംസ്ഥാനത്ത് ഇന്ന് രോഗം സ്ഥിരീകരിച്ച ഏഴ് പേരിൽ മൂന്ന് പേർ പ്രവാസികൾ. തൃശ്ശൂർ, മലപ്പുറം ജില്ലകളിൽ നിന്നുള്ളവരാണ് ഇവർ. തൃശ്ശൂർ ജില്ലയിലെ രണ്ട് പേരും മലപ്പുറം ജില്ലയിലെ ഒരാളുമാണ് ഇന്ന് രോഗബാധ സ്ഥിരീകരിക്കപ്പെട്ട പ്രവാസികൾ. ഏഴാം തീയതിയാണ് ഇവർ അബൂദാബിയിൽ നിന്നുമെത്തിയത്.

വയനാട് ജില്ലയിൽ കൊവിഡ് സ്ഥിരീകരിച്ച മൂന്ന് പേരിൽ തമിഴ്‌നാട്ടിലെ അതീവജാഗ്രത മേഖലയായ കോയമ്പേട് മാർക്കറ്റിൽ നിന്ന് തിരിച്ചെത്തിയതാണ്. മറ്റ് രണ്ട് പേർ കോയമ്പേട് മാർക്കറ്റിൽ നിന്ന് തിരിച്ചെത്തിയ ഡ്രൈവറുമായി സമ്പർക്കത്തിലുണ്ടായിരുന്നവരാണ്

ട്രക്ക് ഡ്രൈവറുടെ സഹയാത്രികന്റെ മകന്റെ സുഹൃത്താണ് രോഗബാധ സ്ഥിരീകരിച്ച ഒരാൾ. ലോറി ഡ്രൈവർ ലോഡിറക്കിയ ശേഷം ബിൽ അടച്ച കാഷ് കൗണ്ടറിലെ കാഷ്യറുടെ ഭാര്യയാണ് കൊവിഡ് സ്ഥിരീകരിച്ച മറ്റൊരാൾ. ലോറിയിലെ സഹയാത്രികന്റെ പരിശോധനാ ഫലം നെഗറ്റീവാണ്. അതേസമയം ഇയാളുടെ മകന് ഇന്നലെ രോഗം സ്ഥീരീകരിച്ചിരുന്നു

എറണാകുളത്ത് കൊവിഡ് സ്ഥിരീകരിച്ചത് അഞ്ച് വയസ്സുള്ള കുട്ടിക്കാണ്. മെയ് എട്ടിന് പോസിറ്റീവായി ചെന്നൈയിൽ നിന്നും ചികിത്സക്കായി ജില്ലയിലെത്തിയ യുവതിയുടെ മകനാണ് രോഗം സ്ഥിരീകരിച്ചത്. കുട്ടിയെ കളമശ്ശേരി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അടുത്തിടപഴകിയ ബന്ധുക്കളായ മൂന്ന് പേരെ നിരീക്ഷണത്തിലാക്കിയിട്ടുണ്ട്.