രാജ്യം 71ാമത് റിപപ്ലിക് ദിനം ആഘോഷിക്കുന്നു; മുഖ്യാതിഥിയായി ബ്രസീൽ പ്രസിഡന്റ്

രാജ്യം ഇന്ന് എഴുപത്തിയൊന്നാം റിപബ്ലിക് ദിനം ആഘോഷിക്കുന്നു. 9 മണിക്ക് ഡൽഹി രാജ്പഥിൽ റിപബ്ലിക് ദിന ചടങ്ങുകൾ തുടങ്ങും. ബ്രസീൽ പ്രസിഡന്റ് ജൈർ ബോൾസൊനാരോയാണ് കേന്ദ്രസർക്കാരിന്റെ മുഖ്യാതിഥിയായി
 

രാജ്യം ഇന്ന് എഴുപത്തിയൊന്നാം റിപബ്ലിക് ദിനം ആഘോഷിക്കുന്നു. 9 മണിക്ക് ഡൽഹി രാജ്പഥിൽ റിപബ്ലിക് ദിന ചടങ്ങുകൾ തുടങ്ങും. ബ്രസീൽ പ്രസിഡന്റ് ജൈർ ബോൾസൊനാരോയാണ് കേന്ദ്രസർക്കാരിന്റെ മുഖ്യാതിഥിയായി ചടങ്ങിൽ പങ്കെടുക്കുക.

ദേശീയ യുദ്ധസ്മാരകത്തിൽ വീരസൈനികർക്ക് പ്രധാനമന്ത്രി ആദരാഞ്ജലികൾ അർപ്പിക്കുന്നതോടെ ദിനാഘോഷ ചടങ്ങുകൾ ആരംഭിക്കും. 90 മിനിറ്റ് നീണ്ടുനിൽക്കുന്നതാണ് ഇത്തവണത്തെ പരേഡ്. സൈനിക കരുത്ത് അറിയിക്കുന്ന പ്രകടനങ്ങളും പരേഡിന്റെ ഭാഗമായുണ്ടാകും

വായുസേനയുടെ പുതിയ ചിന്നുക്ക്, അപ്പാച്ചെ ഹെലികോപ്റ്ററുകളുടെ ആകാശ കാഴ്ചകളും പരേഡിന് ഭംഗി പകരും. വിവിധ സംസ്ഥാനങ്ങളുടെ ഫ്‌ളോട്ടുകളും പരേഡിൽ അണിനിരക്കും. കേരളത്തിന്റെ ഫ്‌ളോട്ടിന് കേന്ദ്രം അനുമതി നൽകിയിരുന്നില്ല.

പരൗത്വ നിയമ പ്രതിഷേധങ്ങൾ തുടരുന്നതിൽ കനത്ത സുരക്ഷാ വലയത്തിലാകും ചടങ്ങുകൾ നടക്കുന്നത്. കറുത്ത ഷാളോ വസ്ത്രമോ ധരിച്ച് ആരും ചടങ്ങിനെത്തരുതെന്ന് നിർദേശം നൽകിയിട്ടുണ്ട്.