ബീഹാറിൽ ഇടിമിന്നലേറ്റ് മരിച്ചവരുടെ എണ്ണം 83 ആയി; പ്രധാനമന്ത്രി അനുശോചിച്ചു

ബീഹാറിൽ ഇടിമിന്നലേറ്റ് മരിച്ചവരുടെ എണ്ണം 83 ആയി. സംസ്ഥാന ദുരന്തനിവാരണ വകുപ്പാണ് ഇക്കാര്യം അറിയിച്ചത്. ഗോപാൽഗഞ്ച് ജില്ലയിൽ മാത്രം 13 പേർ മരിച്ചു. ദർഭംഗ, സിവാൻ, മധുബനി,
 

ബീഹാറിൽ ഇടിമിന്നലേറ്റ് മരിച്ചവരുടെ എണ്ണം 83 ആയി. സംസ്ഥാന ദുരന്തനിവാരണ വകുപ്പാണ് ഇക്കാര്യം അറിയിച്ചത്. ഗോപാൽഗഞ്ച് ജില്ലയിൽ മാത്രം 13 പേർ മരിച്ചു. ദർഭംഗ, സിവാൻ, മധുബനി, വെസ്റ്റ് ചമ്പാരൻ ജില്ലകളിലാണ് കൂടുതൽ മരണം റിപ്പോർട്ട് ചെയ്തിട്ടുള്ളത്. കനത്ത മഴയാണ് സംസ്ഥാനത്ത് തുടരുന്നത്. മഴ മൂന്ന് ദിവസം കൂടി നീണ്ടുനിൽക്കുമെന്നാണ് വിലയിരുത്തൽ

സംസ്ഥാനത്തെ സ്ഥിതിഗതികൾ മുഖ്യമന്ത്രി നിതീഷ് കുമാർ വിലയിരുത്തി. മരിച്ചവരുടെ കുടുംബത്തിന് നാല് ലക്ഷം രൂപ വീതം സർക്കാർ പ്രഖ്യാപിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദി അനുശോചിച്ചു.

അസമിലും സ്ഥിതി രൂക്ഷമാണ്. ബ്രഹ്മപുത്ര കരകവിഞ്ഞതിനെ തുടർന്ന് നാൽപതിനായിരോത്തോളം പേരെ മാറ്റിപ്പാർപ്പിച്ചു. മേഘാലയ, അരുണാചൽപ്രദേശ്, സിക്കിം എന്നിവിടങ്ങളിലും കനത്ത മഴ തുടരുകയാണ്.