മംഗളൂരു വിമാനത്താവളത്തിൽ ബോംബ് വെച്ച ആദിത്യറാവുവിന്റെ ബാങ്ക് ലോക്കറിൽ സയനൈഡ് ശേഖരവും

മംഗളൂരു വിമാനത്താവളത്തിൽ സ്ഫോടക വസ്തുക്കൾ വെച്ച സംഭവത്തിൽ അറസ്റ്റിലായ പ്രതി ആദിത്യറാവുവിന്റെ ബാങ്ക് ലോക്കറിൽ സയനൈഡ് ശേഖരവും. ഉഡുപ്പി കാർക്കള സ്വദേശി ആദിത്യറാവുവിന്റെ ലോക്കറിൽ നിന്നാണ് അന്വേഷണ
 

മംഗളൂരു വിമാനത്താവളത്തിൽ സ്‌ഫോടക വസ്തുക്കൾ വെച്ച സംഭവത്തിൽ അറസ്റ്റിലായ പ്രതി ആദിത്യറാവുവിന്റെ ബാങ്ക് ലോക്കറിൽ സയനൈഡ് ശേഖരവും. ഉഡുപ്പി കാർക്കള സ്വദേശി ആദിത്യറാവുവിന്റെ ലോക്കറിൽ നിന്നാണ് അന്വേഷണ സംഘം സയനൈഡ് ശേഖരം കണ്ടെത്തിയത്.

കർണാടക ബാങ്കിന്റെ ഉഡുപ്പി കുഞ്ചിബെട്ടു ബ്രാഞ്ചിലെ ലോക്കറിലാണ് ഇയാൾ സയനൈഡ് സൂക്ഷിച്ചിരിക്കുന്നത്. അന്വേഷണത്തിൽ നിർണായകമായ കണ്ടെത്തലാണ് നടന്നിരിക്കുന്നത്. ആദിത്യറാവുവിനെ മാനസിക രോഗിയാക്കി ചിത്രീകരിക്കാനുള്ള ശ്രമം നടക്കുന്നതായി നേരത്തെ റിപ്പോർട്ടുകൾ വന്നിരുന്നു. എന്നാൽ സയനൈഡ് കൂടി കണ്ടെത്തിയതോടെ ഇയാളുടെ ലക്ഷ്യത്തെക്കുറിച്ച് കൂടുതൽ അന്വേഷണങ്ങൾ നടന്നേക്കും

ജനുവരി 20നാണ് ആദിത്യറാവു മംഗളൂരു വിമാനത്താവളത്തിൽ സ്‌ഫോടക വസ്തുക്കൾ വെച്ചത്. ആദിത്യറാവുവിനെ ഏതെങ്കിലും തീവ്രവാദ സംഘടനയുമായി ബന്ധമുണ്ടോയെന്നാണ് പോലീസ് പരിശോധിക്കുന്നത്.