അധ്യക്ഷ സ്ഥാനത്തേക്ക് ആരെ കണ്ടെത്തും; കോൺഗ്രസ് പ്രവർത്തക സമിതി യോഗം ഇന്ന്

കോൺഗ്രസിന്റെ നിർണായക പ്രവർത്തക സമിതി യോഗം ഇന്ന് ഡൽഹിയിൽ ചേരും. രാവിലെ 11 മണിക്ക് വീഡിയോ കോൺഫറൻസ് വഴിയാണ് യോഗം. പ്രസിഡന്റ് സ്ഥാനം ഒഴിയാൻ സോണിയ ഗാന്ധി
 

കോൺഗ്രസിന്റെ നിർണായക പ്രവർത്തക സമിതി യോഗം ഇന്ന് ഡൽഹിയിൽ ചേരും. രാവിലെ 11 മണിക്ക് വീഡിയോ കോൺഫറൻസ് വഴിയാണ് യോഗം. പ്രസിഡന്റ് സ്ഥാനം ഒഴിയാൻ സോണിയ ഗാന്ധി സന്നദ്ധത അറിയിച്ച സാഹചര്യത്തിൽ പകരം ആര് വരുമെന്നതാണ് യോഗത്തിൽ ചർച്ചയാകുന്നത്.

അധ്യക്ഷ സ്ഥാനത്തേക്ക് തിരിച്ചെത്തില്ലെന്ന് രാഹുൽ ഗാന്ധി വ്യക്തമാക്കിയിരുന്നു. രാഹുലിന് താത്പര്യമില്ലെങ്കിൽ മറ്റൊരാളെ കണ്ടെത്തണമെന്നായിരുന്നു കഴിഞ്ഞ ദിവസം 23 നേതാക്കൾ ചേർന്ന് സോണിയ ഗാന്ധിക്ക് അയച്ച കത്തിൽ ആവശ്യപ്പെട്ടിരുന്നത്. എന്നാൽ ആരെയും നിർദേശിക്കാനില്ലെന്നാണ് സോണിയ ഗാന്ധിയുടെ നിലപാട്

എ കെ ആന്റണി, മൻമോഹൻ സിംഗ്, മുകുൾ വാസ്‌നിക് തുടങ്ങിയവരും പട്ടികയിലുണ്ട്. അതേസമയം നേതൃത്വത്തെ ചോദ്യം ചെയ്തവർക്കെതിരെ നടപടി വേണമെന്നും ആവശ്യമുയർന്നിട്ടുണ്ട്. കത്തയച്ച 23 പേരല്ല കോൺഗ്രസ് എന്ന് നേതാക്കൾ പറഞ്ഞു. സോണിയ ഗാന്ധി തുടരണമെന്ന അഭിപ്രായമാണ് ഭൂരിഭാഗം നേതാക്കൾക്കും ഉള്ളത്.

പ്രിയങ്ക ഗാന്ധിയും സ്ഥാനമേറ്റെടുക്കാൻ തയ്യാറല്ലെന്ന് അറിയിച്ചിട്ടുണ്ട്. ജനറൽ സെക്രട്ടറി സ്ഥാനത്ത് തുടരാനാണ് താത്പര്യമെന്ന് അവർ പറയുന്നു. പഞ്ചാബ്, ഛത്തിസ്ഗഢ് മുഖ്യമന്ത്രിമാർ സോണിയ തുടരണമെന്ന ആവശ്യമാണ് ഉന്നയിക്കുന്നത്. രാജസ്ഥാൻ മുഖ്യമന്ത്രി രാഹുൽ ഗാന്ധി സ്ഥാനമേറ്റെടുക്കണമെന്നും ആവശ്യപ്പെടുന്നു.