ഡൽഹിയിൽ നിന്ന് കൊച്ചിയിലേക്ക് 12 വിമാനങ്ങൾ, മുംബൈ-കൊച്ചി സർവീസും; ആഭ്യന്തര വിമാന സർവീസുകൾ മേയ് 19 മുതൽ

ആഭ്യന്തര വിമാന സർവീസുകൾ മേയ് 19 മുതൽ ആരംഭിക്കും. എയർ ഇന്ത്യയും സ്വകാര്യ വിമാന കമ്പനികളും തെരഞ്ഞെടുക്കപ്പെട്ട നഗരങ്ങളിൽ നിന്ന് സർവീസ് നടത്തും. ലോക്ക് ഡൗണിനെ തുടർന്ന്
 

ആഭ്യന്തര വിമാന സർവീസുകൾ മേയ് 19 മുതൽ ആരംഭിക്കും. എയർ ഇന്ത്യയും സ്വകാര്യ വിമാന കമ്പനികളും തെരഞ്ഞെടുക്കപ്പെട്ട നഗരങ്ങളിൽ നിന്ന് സർവീസ് നടത്തും. ലോക്ക് ഡൗണിനെ തുടർന്ന് വിവിധ നഗരങ്ങളിൽ കുടുങ്ങിക്കിടക്കുന്ന ആളുകളെ സ്വദേശങ്ങളിലേക്ക് എത്തിക്കുന്നതിന്റെ ഭാഗമായാണ് സർവീസ് പുനരാരംഭിക്കുന്നത്.

രാജ്യത്തെ എല്ലാ വിമാനത്താവളങ്ങളിലേക്കും സർവീസ് ഇല്ല. കേരളത്തിൽ നെടുമ്പാശ്ശേരി വിമാനത്താവളത്തിലേക്ക് മാത്രമാണ് എയർ ഇന്ത്യ ഷെഡ്യൂൾ ചെയ്തിരിക്കുന്നത്. ഡൽഹി, ജയ്പൂർ, ബംഗളൂരു, ഹൈദരാബാദ്, അമൃത്സർ, കൊച്ചി, അഹമ്മദാബാദ്, വിജയവാഡ, ഗയ, ലക്‌നൗ വിമാനത്താവളങ്ങളിലേക്കാണ് സർവീസ്

ഡൽഹിയിൽ നിന്ന് കൊച്ചിയിലേക്ക് മെയ് 19 മുതൽ ജൂൺ 2 വരെ 12 വിമാനങ്ങൾ ഷെഡ്യൂൾ ചെയ്തിട്ടുണ്ട്. മുംബൈയിൽ നിന്ന് കൊച്ചിയിലേക്കും സർവീസ് ഷെഡ്യൂൾ ചെയ്തിട്ടുണ്ട്. ഡൽഹിയിൽ നിന്ന് മാത്രം 173 വിമാനങ്ങളാണ് ഷെഡ്യൂൾ ചെയ്തിരിക്കുന്നത്. 40 എണ്ണം മുംബൈയിലേക്കും 25 എണ്ണം ഹൈദരാബാദിലേക്കുമാണ്.