റോം, മിലാൻ, സീയുൾ എന്നിവിടങ്ങളിലേക്കുള്ള സർവീസുകൾ എയർ ഇന്ത്യ നിർത്തിവെച്ചു

കൊവിഡ് 19 പടരുന്നതിന്റെ സാഹചര്യത്തിൽ ഇറ്റലിയുടെ തലസ്ഥാന നഗരമായ റോം, മിലാൻ, ദക്ഷിണ കൊറിയൻ തലസ്ഥാനം സീയുൾ എന്നിവിടങ്ങളിലേക്കുള്ള സർവീസുകൾ എയർ ഇന്ത്യ താത്കാലികമായി നിർത്തി വെച്ചു.
 

കൊവിഡ് 19 പടരുന്നതിന്റെ സാഹചര്യത്തിൽ ഇറ്റലിയുടെ തലസ്ഥാന നഗരമായ റോം, മിലാൻ, ദക്ഷിണ കൊറിയൻ തലസ്ഥാനം സീയുൾ എന്നിവിടങ്ങളിലേക്കുള്ള സർവീസുകൾ എയർ ഇന്ത്യ താത്കാലികമായി നിർത്തി വെച്ചു. മാർച്ച് 14 മുതൽ 28 വരെയുള്ള സർവീസുകളാണ് റദ്ദാക്കിയത്.

നിലവിൽ അനുവദിച്ചിട്ടുള്ള എല്ലാവിധ ടൂറിസ്റ്റ് വിസകളും നേരത്തെ ഏപ്രിൽ 15 വരെ സർക്കാർ സസ്‌പെൻഡ് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് സർവീസുകൾ റദ്ദാക്കിയത്.

നേരത്തെ അമേരിക്ക യൂറോപ്പിൽ നിന്നുള്ള സർവീസുകൾക്ക് അമേരിക്കയിൽ വിലക്കേർപ്പെടുത്തിയിരുന്നു. മാർച്ച് 31 വരെയാണ് വിലക്ക്. വിലക്കിൽ നിന്നും ബ്രിട്ടനെ ഒഴിവാക്കിയിട്ടുണ്ട്‌