ഇരകളെ പ്രതികളാക്കുന്ന ഡൽഹി പോലീസ്: ജെ എൻ യു അക്രമത്തിൽ ഐഷി ഘോഷിനും പങ്കുണ്ടെന്ന് പോലീസ്

ജെ എൻ യു ക്യാമ്പസിൽ നടന്ന അക്രമസംഭവങ്ങൾക്ക് പിന്നിൽ ഇടതുവിദ്യാർഥി സംഘടനകൾക്കും പങ്കുണ്ടെന്ന് ഡൽഹി പോലീസ്. ആക്രമണത്തിൽ ഗുരുതരമായി പരുക്കേറ്റ യൂനിയൻ പ്രസിഡന്റ് ഐഷി ഘോഷിന് സെർവർ
 

ജെ എൻ യു ക്യാമ്പസിൽ നടന്ന അക്രമസംഭവങ്ങൾക്ക് പിന്നിൽ ഇടതുവിദ്യാർഥി സംഘടനകൾക്കും പങ്കുണ്ടെന്ന് ഡൽഹി പോലീസ്. ആക്രമണത്തിൽ ഗുരുതരമായി പരുക്കേറ്റ യൂനിയൻ പ്രസിഡന്റ് ഐഷി ഘോഷിന് സെർവർ റൂം തകർത്തത് അടക്കമുള്ള അക്രമത്തിൽ പങ്കുണ്ടെന്നാണ് പോലീസ് ആരോപിക്കുന്നത്.

അക്രമത്തിൽ പങ്കുണ്ടെന്ന് സംശയിക്കുന്ന ഒമ്പത് പേരുടെ ഫോട്ടോ ഡൽഹി പോലീസ് പുറത്തുവിട്ടു. ഐഷി ഘോഷ്, ചുംഞ്ചും കുമാർ, പങ്കജ് മിശ്ര, വാസ്‌കർ വിജയ്, പ്രിയരഞ്ജൻ, യോഗേന്ദ്ര ഭരത് രാജ്, വികാസ് പാട്ടീൽ, സുജയ താനൂക്ദർ, ഡോളൻ സമന്ത എന്നിവരുടെ ചിത്രങ്ങളാണ് പുറത്തുവിട്ടത്.

എസ് എഫ് ഐ, എഐഎസ്എഫ്, എസ് ഐ ഡി എ, ഡി എസ് എഫ്, എബിവിപി സംഘടനകളിലെ പ്രവർത്തകരാണിവർ. അഞ്ച് പേർ ഇടതുസംഘടനാ പ്രവർത്തകരും രണ്ട് പേർ എബിവിപിക്കാരും മറ്റുള്ളവർ ക്യാമ്പസിന് പുറത്തുനിന്നുള്ളവരുമാണ്. പെരിയാർ ഹോസ്റ്റലിൽ നടന്ന ആക്രമണത്തിന് നേതൃത്വം നൽകിയത് പരുക്കേറ്റ ഐഷി ഘോഷാണെന്ന് ഡൽഹി ഡിസിപി ജോയ് തിർക്കെ പറയുന്നു.