അലനും താഹക്കും വേണ്ടി ഹാജരാകുന്നത് സിപിഎം അഭിഭാഷകൻ; ഫീസും പാർട്ടി നൽകും

മാവോയിസ്റ്റ് ബന്ധം ആരോപിച്ച് കോഴിക്കോട് നിന്ന് യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്ത അലൻ, താഹ എന്നിവർക്ക് വേണ്ടി സിപിഐഎം ബന്ധമുള്ള അഭിഭാഷകൻ ഹാജരാകും. പാർട്ടിയുടെ പ്രധാന കേസുകൾ
 

മാവോയിസ്റ്റ് ബന്ധം ആരോപിച്ച് കോഴിക്കോട് നിന്ന് യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്ത അലൻ, താഹ എന്നിവർക്ക് വേണ്ടി സിപിഐഎം ബന്ധമുള്ള അഭിഭാഷകൻ ഹാജരാകും. പാർട്ടിയുടെ പ്രധാന കേസുകൾ കൈകാര്യം ചെയ്യുന്ന അഡ്വ. എം കെ ദിനേശാണ് ഇരുവർക്കും വേണ്ടി ഹാജരാകുന്നത്. വക്കീൽ ഫീസും പാർട്ടി തന്നെ നൽകുമെന്നാണ് അറിയുന്നത്.

സിപിഐഎം നേരിട്ട് നടത്തുന്ന കേസാണിതെന്നും ആശങ്ക വേണ്ടെന്നും ഇരുവരുടെയും കുടുംബങ്ങളെ നേതാക്കൾ അറിയിച്ചിട്ടുണ്ട്. യുഎപിഎ ചുമത്തുന്നത് സർക്കാർ നയമല്ലെന്നും ഈ വകുപ്പുകൾ നീക്കണമെന്നുമാണ് പ്രതിഭാഗം അഭിഭാഷകൻ കോടതിയിൽ വാദിച്ചത്.

അതേസമയം പ്രതികൾക്കെതിരെ പോലീസ് കഴിഞ്ഞ ദിവസം കൂടുതൽ വെളിപ്പെടുത്തലുകൾ നടത്തിയിരുന്നു. മാവോയിസ്റ്റുകൾ ഉപയോഗിക്കുന്ന കോഡ് ഭാഷ പ്രതികൾ ഉപയോഗിച്ചതായും പോലീസ് ഇന്നലെ വെളിപ്പെടുത്തിയിരുന്നു.