പൗരത്വ ഭേദഗതി നിയമം: സർക്കാർ സർവകക്ഷി യോഗം വിളിക്കും; പങ്കെടുക്കുമെന്ന് പ്രതിപക്ഷ നേതാവ്

പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാർ സർവകക്ഷി യോഗം വിളിക്കാൻ തീരുമാനിച്ചു. പ്രതിപക്ഷവുമായി ചേർന്ന് സംയുക്ത സമരം നടത്തിയതിന് പിന്നാലെയാണ് സർവകക്ഷി യോഗം വിളിക്കാൻ സർക്കാർ
 

പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാർ സർവകക്ഷി യോഗം വിളിക്കാൻ തീരുമാനിച്ചു. പ്രതിപക്ഷവുമായി ചേർന്ന് സംയുക്ത സമരം നടത്തിയതിന് പിന്നാലെയാണ് സർവകക്ഷി യോഗം വിളിക്കാൻ സർക്കാർ തീരുമാനിച്ചിരിക്കുന്നത്.

തുടർ നടപടികൾ ആലോചിക്കാനാണ് യോഗം. പ്രതിപക്ഷത്തിന്റെ അഭിപ്രായവും സൗകര്യവും കൂടി കണക്കിലെടുത്ത് യോഗത്തിന്റെ സമയം തീരുമാനിക്കുമെന്ന് സർക്കാർ അറിയിച്ചു. പൗരത്വ നിയമം കേരളത്തിൽ നടപ്പാക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നേരത്തെ വ്യക്തമാക്കിയിരുന്നു

ഡിസംബർ 29ന് യോഗം നടത്താമെന്ന നിർദേശമാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുന്നോട്ടുവെച്ചത്. സർവകക്ഷി യോഗത്തിൽ പങ്കെടുക്കുമെന്നും ചെന്നിത്തല വ്യക്തമാക്കി. സമരം കൂടുതൽ ശക്തമാക്കാനാണ് സർക്കാർ തീരുമാനം. ഇതിന്റെ ഭാഗമായിട്ടാണ് കക്ഷി നേതാക്കളുടെ യോഗം വിളിക്കുന്നത്