അതിർത്തി സംഘർഷം: സർവകക്ഷി യോഗം ഇന്ന് ചേരും; സേനാ തല ചർച്ച തുടരും

അതിർത്തിയിൽ ചൈനയുമായുള്ള സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി വിളിച്ച സർവകക്ഷി യോഗം ഇന്ന് നടക്കും. വൈകുന്നേരം അഞ്ച് മണിക്ക് നടക്കുന്ന യോഗത്തിൽ സോണിയ ഗാന്ധി, സീതാറാം യെച്ചൂരി,
 

അതിർത്തിയിൽ ചൈനയുമായുള്ള സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി വിളിച്ച സർവകക്ഷി യോഗം ഇന്ന് നടക്കും. വൈകുന്നേരം അഞ്ച് മണിക്ക് നടക്കുന്ന യോഗത്തിൽ സോണിയ ഗാന്ധി, സീതാറാം യെച്ചൂരി, മമത ബാനർജി, ശരദ് പവാർ, നിതീഷ് കുമാർ, എം കെ സ്റ്റാലിൻ, ജഗൻമോഹൻ റെഡ്ഡി, ഡി രാജ തുടങ്ങിയവർ പങ്കെടുക്കും

തിങ്കളാഴ്ച നടന്ന സംഘർഷത്തെ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പ്രധാനമന്ത്രി യോഗത്തിൽ വിശദീകരിക്കും. സേനാ ഉദ്യോഗസ്ഥരും യോഗത്തിൽ സംബന്ധിക്കുന്നുണ്ട്. പ്രശ്‌നപരിഹാരത്തിന് നടക്കുന്ന ചർച്ചകൾ സംബന്ധിച്ചും രാഷ്ട്രീയ പാർട്ടികളെ ധരിപ്പിക്കും.

സംഘർഷമൊഴിവാക്കുന്നതിന്റെ ഭാഗമായി അതിർത്തിയിൽ ഇന്ത്യ-ചൈന സൈനിക തല ചർച്ച ഇന്നും തുടരും. ഇന്നലത്തെ ചർച്ചയിൽ നേരിയ പുരോഗതിയുണ്ടായതിനെ തുടർന്നാണ് ഇന്ന് വീണ്ടും മേജർ ജനറൽമാർ വീണ്ടും ചർച്ച നടത്തുന്നത്.