വ്യാപക നാശം വിതച്ച് എംഫാൻ ചുഴലിക്കാറ്റ്; ബംഗാളിൽ 12 പേർ മരിച്ചു

കനത്ത നാശം വിതച്ച് എംഫാൻ ചുഴലിക്കാറ്റ്. ബംഗാളിലും ഒഡീഷയിലുമായി 165 കിലോമീറ്റർ വേഗതയിലാണ് കാറ്റ് ആഞ്ഞുവീശിയത്. ബംഗാളിൽ 12 പേർ മരിച്ചു. നിരവധി വീടുകളും കെട്ടിടങ്ങളും തകർന്നു.
 

കനത്ത നാശം വിതച്ച് എംഫാൻ ചുഴലിക്കാറ്റ്. ബംഗാളിലും ഒഡീഷയിലുമായി 165 കിലോമീറ്റർ വേഗതയിലാണ് കാറ്റ് ആഞ്ഞുവീശിയത്. ബംഗാളിൽ 12 പേർ മരിച്ചു. നിരവധി വീടുകളും കെട്ടിടങ്ങളും തകർന്നു. മരങ്ങൾ കടപുഴകി വീണു

വൈദ്യുതി ബന്ധം താറുമാറായി. കോടിക്കണക്കിന് രൂപയുടെ നാശനഷ്ടമുണ്ടായി. ബംഗാളിൽ 12 പേരെങ്കിലും ചുരുങ്ങിയത് മരിച്ചതായി ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി പറഞ്ഞു. നോർത്ത് പർഗനാസ്, ഷാലിമാർ, ഹൗറ ജില്ലകളിലാണ് മരണം റിപ്പോർട്ട് ചെയ്തത്.

ഒഡീഷയിൽ മരണം ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല. വൈദ്യുതി-ആശയവിനിമയ ബന്ധങ്ങൾ താറുമാറായി. ബംഗാളിൽ 5 ലക്ഷം പേരെയും ഒഡീഷയിൽ 1.58 ലക്ഷം പേരെയും ഒഴിപ്പിച്ചു. ബുധനാഴ്ചയോടെയാണ് കാറ്റ് തീരം തൊട്ടത്.

ദേശീയ ദുരന്തനിവാരണ സേനയുടെ 41 സംഘങ്ങൾ ഇരു സംസ്ഥാനങ്ങളിലുമായി നിലയുറപ്പിച്ചിട്ടുണ്ട്. നാവിക, കരസേന വിഭാഗങ്ങളും രക്ഷാപ്രവർത്തനത്തിന് സജ്ജമാണ്.