നടൻ അനിൽ പി നെടുമങ്ങാട് മലങ്കര ഡാമിൽ മുങ്ങിമരിച്ചു

നടൻ അനിൽ പി നെടുമങ്ങാട് അന്തരിച്ചു. 48 വയസ്സായിരുന്നു. തൊടുപുഴ മലങ്കര ഡാമിൽ കുളിക്കാനിറങ്ങിയപ്പോൾ കയത്തിൽപ്പെട്ടാണ് മരണം സംഭവിച്ചത്. അയ്യപ്പനും കോശിയും, കമ്മട്ടിപ്പാടം, പാപം ചെയ്യാത്തവർ കല്ലെറിയട്ടെ
 

നടൻ അനിൽ പി നെടുമങ്ങാട് അന്തരിച്ചു. 48 വയസ്സായിരുന്നു. തൊടുപുഴ മലങ്കര ഡാമിൽ കുളിക്കാനിറങ്ങിയപ്പോൾ കയത്തിൽപ്പെട്ടാണ് മരണം സംഭവിച്ചത്.

അയ്യപ്പനും കോശിയും, കമ്മട്ടിപ്പാടം, പാപം ചെയ്യാത്തവർ കല്ലെറിയട്ടെ തുടങ്ങിയ ചിത്രങ്ങളിൽ പ്രധാന വേഷങ്ങൾ ചെയ്തിട്ടുണ്ട്. സമീപ കാലത്തിറങ്ങിയ നിരവധി ചിത്രങ്ങളിൽ സജീവ സാന്നിധ്യമായിരുന്നു അനിൽ.

ആറ് മണിയോടെയാണ് അപകടം സംഭവിച്ചത്. ഷൂട്ടിംഗിനായാണ് അനിൽ തൊടുപുഴയിൽ എത്തിയത്. ഇടവേളയിൽ ഡാമിൽ കുളിക്കാനിറങ്ങുകയായിരുന്നു. മൃതദേഹം കണ്ടെത്തി സ്വകാര്യ ആശുപത്രിയിൽ എത്തിച്ചിട്ടുണ്ട്.