മൂന്ന് ഡിവിഷന്‍ സൈന്യത്തെ കൂടി ലഡാക്കില്‍ അധികമായി വിന്യസിച്ചു; സന്നാഹമൊരുക്കി ഇന്ത്യ

അതിര്ത്തി സംഘര്ഷം നിലനില്ക്കുന്ന സാഹചര്യത്തില് ലഡാക്കില് കൂടുതല് സേനയെ വിന്യസിച്ചു. നാല് ഡിവിഷന് സൈന്യത്തെയാണ് വിന്യസിച്ചത്. മെയ് മാസം വരെ ഒരു ഡിവിഷന് സൈന്യമാണ് ലഡാക്കിലുണ്ടായിരുന്നതെങ്കില് നിലവില്
 

അതിര്‍ത്തി സംഘര്‍ഷം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ലഡാക്കില്‍ കൂടുതല്‍ സേനയെ വിന്യസിച്ചു. നാല് ഡിവിഷന്‍ സൈന്യത്തെയാണ് വിന്യസിച്ചത്. മെയ് മാസം വരെ ഒരു ഡിവിഷന്‍ സൈന്യമാണ് ലഡാക്കിലുണ്ടായിരുന്നതെങ്കില്‍ നിലവില്‍ ഇത് നാല് ഡിവിഷനായി വര്‍ധിച്ചു

15,000 മുതല്‍ ഇരുപതിനായിരം സൈനികര്‍ വരെയാണ് ഒരു ഡിവിഷനില്‍ ഉണ്ടാകുക. സംഘര്‍ഷത്തിന് പിന്നാലെ ഏകദേശം അറുപതിനായിരത്തോളം സൈനികരെയാണ് ഇന്ത്യ അധികമായി വിന്യസിച്ചിരിക്കുന്നത്. 856 കിലോമീറ്റര്‍ വരുന്നതാണ് ലഡാക്കില്‍ ചൈനയുമായുല്‌ള നിയന്ത്രണ രേഖ.

മറുവശത്ത് ചൈനയും സൈനിക സന്നാഹം വര്‍ധിപ്പിക്കുന്ന സാഹചര്യത്തിലാണ് ഇന്ത്യയുടെ നടപടി. ഇന്നലെ പ്രധാനമന്ത്രി നരേന്ദ്രമോദി ലഡാക്കില്‍ നേരിട്ടെത്തി സ്ഥിതിഗതികള്‍ വിലയിരുത്തിയിരുന്നു. പിന്നാലെയാണ് കൂടുതല്‍ സൈനികര്‍ മേഖലയില്‍ എത്തിയത്.

ഉത്തര്‍പ്രദേശില്‍ നിന്നാണ് മൂന്ന് ഡിവിഷന്‍ സൈന്യത്തെ എത്തിച്ചത്. ആവശ്യമായ ആയുധങ്ങളും പീരങ്കികളും എത്തിച്ചിട്ടുണ്ട്. നിയന്ത്രണ രേഖ തുടങ്ങുന്ന കാരക്കോറം പാസ് മുതല്‍ സൗത്ത് ലഡാക്കിലെ ചുമുര്‍ വരെയാണ് സേന തമ്പടിച്ചിരിക്കുന്നത്.

കാരക്കോറം, ദൗലത് ബേഗ്, ഓല്‍ഡി, ഡെസ്പാങ്ങ്, ഗാല്‍വാന്‍, പാംഗോങ്, ഡെംചോക്, കോയില്‍, ചുമുര്‍ എന്നിവടങ്ങളില്‍ വഴിയുള്ള ഏത് തരത്തിലുള്ള കടന്നുകയറ്റവും പ്രതിരോധിക്കുകയാണ് ലക്ഷ്യം.