അതിർത്തിയിൽ പാക് ആക്രമണം; ഇന്ത്യൻ സൈനികന് വീരമൃത്യു

ജമ്മു കാശ്മീർ അതിർത്തിയിൽ പാക് ആക്രമണത്തിൽ ഇന്ത്യൻ സൈനികൻ വീരമൃത്യു വരിച്ചു. രജൗറി സെക്ടറിൽ ഇന്ന് പുലർച്ചെയുണ്ടായ ആക്രമണത്തിലാണ് സൈനികൻ കൊല്ലപ്പെട്ടത്. ഈ മാസം അതിർത്തിയിൽ പാക്
 

ജമ്മു കാശ്മീർ അതിർത്തിയിൽ പാക് ആക്രമണത്തിൽ ഇന്ത്യൻ സൈനികൻ വീരമൃത്യു വരിച്ചു. രജൗറി സെക്ടറിൽ ഇന്ന് പുലർച്ചെയുണ്ടായ ആക്രമണത്തിലാണ് സൈനികൻ കൊല്ലപ്പെട്ടത്.

ഈ മാസം അതിർത്തിയിൽ പാക് ആക്രമണത്തിൽ കൊല്ലപ്പെടുന്ന നാലാമത്തെ സൈനികനാണിത്. കൃഷ്ണഘാട്ടി സെക്ടറിലാണ് ആദ്യം പാക് പ്രകോപനമുണ്ടായത്. പിന്നാലെ നൗഷേരയിലും രജൗറിയിലും പാക്കിസ്ഥാൻ ആക്രമണം നടത്തുകയായിരുന്നു

2020 ജൂൺ വരെ പാക്കിസ്ഥാൻ രണ്ടായിരത്തിലധികം തവണ വെടിനിർത്തൽ കരാർ ലംഘിച്ചതായാണ് കരസേന പറയുന്നത്. അതിർത്തി വഴി ഭീകരർക്ക് നുഴഞ്ഞു കയറാനുള്ള അവസരമൊരുക്കുന്നതിനായാണ് പാക് സൈന്യം നിരന്തരം പ്രകോപനം സൃഷ്ടിക്കുന്നതെന്നും സൈന്യം പറയുന്നു

ഇന്ന് നടന്ന ആക്രമണത്തിന് പിന്നാലെ ഇന്ത്യൻ സൈന്യം ശക്തമായി തിരിച്ചടിച്ചിട്ടുണ്ട്. അതിനിടെ അനന്തനാഗിൽ ഭീകരരും സൈന്യവും തമ്മിലുള്ള ഏറ്റുമുട്ടൽ തുടരുകയാണ്.