അർണാബ് ഗോസ്വാമിക്ക് ജയിലിൽ തുടരാം; ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി
ആത്മഹത്യാ പ്രേരണാക്കേസിൽ അറസ്റ്റിലായ റിപബ്ലിക് ടിവി മേധാവി അർണാബ് ഗോസ്വാമിയുടെ ജാമ്യാപേക്ഷ ബോംബെ ഹൈക്കോടതി തള്ളി. ഹേബിയസ് ഹർജിയിയിലാണ് അർണാബിന് ഇടക്കാല ജാമ്യം നിഷേധിച്ചത്. കേസ് റദ്ദാക്കണമെന്നും
Nov 9, 2020, 15:47 IST
ആത്മഹത്യാ പ്രേരണാക്കേസിൽ അറസ്റ്റിലായ റിപബ്ലിക് ടിവി മേധാവി അർണാബ് ഗോസ്വാമിയുടെ ജാമ്യാപേക്ഷ ബോംബെ ഹൈക്കോടതി തള്ളി. ഹേബിയസ് ഹർജിയിയിലാണ് അർണാബിന് ഇടക്കാല ജാമ്യം നിഷേധിച്ചത്.
കേസ് റദ്ദാക്കണമെന്നും ജാമ്യം നൽകണമെന്നും ആവശ്യപ്പെട്ടായിരുന്നു അർണാബ് ഹൈക്കോടതിയെ സമീപിച്ചത്. ഇതിന് മുമ്പായി അലിബാഗ് സെഷൻസ് കോടതിയിലും അർണാബ് ജാമ്യാപേക്ഷ നൽകി. നാല് ദിവസത്തിനുള്ളിൽ കേസ് പരിഗണിക്കാനും ഇടക്കാല ജാമ്യം നിഷേധിച്ചു കൊണ്ടുള്ള ഉത്തരവ് സെഷൻസ് കോടതിയിലെ ജാമ്യാപേക്ഷയെ ബാധിക്കില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി
നവി മുംബൈയിലെ തലോജ ജയിലിലാണ് അർണാബുള്ളത്. അലിബാഗിലെ താത്കാലിക ജയിലിൽ അനധികൃതമായി മൊബൈൽ ഫോൺ ഉപയോഗിച്ചതിനെ തുടർന്നാണ് തലോജയിലേക്ക് മാറ്റിയത്. 14 ദിവസത്തേക്കാണ് അർണാബിനെ റിമാൻഡ് ചെയ്തത്.