അയോധ്യ കേസിലെ വാദം ഇന്ന് അവസാനിച്ചേക്കും; വിധി നവംബർ17ന് മുമ്പ്

അയോധ്യ-ബാബറി മസ്ജിത് ഭൂമി തർക്ക കേസിൽ ഭരണഘടനാ ബഞ്ചിലെ വാദം ഇന്ന് അവസാനിച്ചേക്കും. നവംബർ 17ന് മുമ്പ് അയോധ്യ ഹർജികളിൽ ഭരണഘടനാ ബഞ്ച് വിധി പറയും. ചരിത്രത്തിൽ
 

അയോധ്യ-ബാബറി മസ്ജിത് ഭൂമി തർക്ക കേസിൽ ഭരണഘടനാ ബഞ്ചിലെ വാദം ഇന്ന് അവസാനിച്ചേക്കും. നവംബർ 17ന് മുമ്പ് അയോധ്യ ഹർജികളിൽ ഭരണഘടനാ ബഞ്ച് വിധി പറയും. ചരിത്രത്തിൽ ഏറ്റവും കൂടുതൽ വാദം കേട്ട രണ്ടാമത്തെ കേസാണ് അയോധ്യ കേസ്.

ഇന്നത്തോടെ വാദം കേൾക്കൽ അടക്കം 40 ദിവസമാകും അയോധ്യ കേസിൽ വാദം കേട്ടത്. ഇതിന് മുമ്പ് കേശവനാനന്ദ ഭാരതി കേസിലാണ് അധിക ദിവസം വാദം നടന്നത്. 1972, 1973 വർഷങ്ങളിലായി 68 ദിവസമാണ് ആ കേസിൽ വാദം നടന്നത്.

അയോധ്യ കേസിൽ 14 ഹർജികളിലാണ് ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയി അധ്യക്ഷനായ ബഞ്ച് വാദം കേൾക്കുന്നത്. തർക്കം മധ്യസ്ഥ ചർച്ചകളിലൂടെ പരിഹരിക്കാൻ മൂന്നംഗ സമിതിയെ സുപ്രീം കോടതി ചുമതലപ്പെടുത്തിയിരുന്നു. ഇത് പരാജയപ്പെട്ടതോടെയാണ് അന്തിമ വാദം കേൾക്കാൻ സുപ്രീം കോടതി തീരുമാനിച്ചത്.