ഗോവിന്ദച്ചാമിയുടെ വക്കീലിനെ തനിക്ക് വേണ്ടെന്ന് ജോളി; തെറ്റിദ്ധാരണയെന്ന് ആളൂർ

തനിക്ക് അഭിഭാഷകനായി ബി എ ആളൂരിന്റെ സേവനം ആവശ്യമില്ലെന്ന് കൂടത്തായി കൊലപാതക കേസുകളിലെ പ്രതി ജോളി. ഗോവിന്ദച്ചാമിക്കായി വാദിച്ച ആളൂരിനെ വേണ്ടെന്നായിരുന്നു ജോളിയുടെ പ്രതികരണം സഹോദരൻ ഏർപ്പാടാക്കിയതെന്നാണ്
 

തനിക്ക് അഭിഭാഷകനായി ബി എ ആളൂരിന്റെ സേവനം ആവശ്യമില്ലെന്ന് കൂടത്തായി കൊലപാതക കേസുകളിലെ പ്രതി ജോളി. ഗോവിന്ദച്ചാമിക്കായി വാദിച്ച ആളൂരിനെ വേണ്ടെന്നായിരുന്നു ജോളിയുടെ പ്രതികരണം

സഹോദരൻ ഏർപ്പാടാക്കിയതെന്നാണ് അഭിഭാഷകൻ പറഞ്ഞത്. എന്നാൽ താനിത് വിശ്വസിക്കുന്നില്ലെന്നും താമരശ്ശേരി കോടതിയിൽ ഹാജരാക്കാനെത്തിയപ്പോൾ ജോളി പറഞ്ഞു. സൗജന്യ നിയമസഹായമെന്ന് തെറ്റിദ്ധരിപ്പിച്ചാണ് വക്കാലത്തിൽ ജോളി ഒപ്പിട്ടതെന്ന് അന്വേഷണ ഉദ്യോഗസ്ഥനും പറഞ്ഞു.

എന്നാൽ അന്വേഷണ ഉദ്യോഗസ്ഥന്റെ സമ്മർദം കൊണ്ടാണ് ജോളി തന്നെ തള്ളിപ്പറയുന്നതെന്നായിരുന്നു ആളൂരിന്റെ പ്രതികരണം. പോലീസ് ഒന്നിനും അനുവദിക്കാത്തതിനാൽ പ്രതിഭാഗം വക്കീലിന് പ്രതിയുമായി കോടതിയിൽ വെച്ച് സംസാരിക്കാൻ അപേക്ഷ കൊടുക്കേണ്ടി വന്നിരിക്കുകയാണെന്നും ആളൂർ പറഞ്ഞു.