ബംഗ്ലാദേശ് ഭീകരസംഘടന ജെഎംബിയുടെ സാന്നിധ്യം കേരളത്തിലും: എൻ ഐ എ റിപ്പോർട്ട്

കേരളമടക്കം ആറ് സംസ്ഥാനങ്ങളിൽ ബംഗ്ലാദേശ് ഭീകരസംഘടനയായ ജമാഅത്തുൽ മുജാഹിദ്ദീൻ ബംഗ്ലാദേശിന്റെ(ജെഎംബി) സാന്നിധ്യമുണ്ടെന്ന് ദേശീയ അന്വേഷണ ഏജൻസി. ബംഗളൂരുവിൽ മാത്രം ഇവർക്ക് 22 താവളങ്ങളുണ്ടെന്നാണ് എൻ ഐ എ
 

കേരളമടക്കം ആറ് സംസ്ഥാനങ്ങളിൽ ബംഗ്ലാദേശ് ഭീകരസംഘടനയായ ജമാഅത്തുൽ മുജാഹിദ്ദീൻ ബംഗ്ലാദേശിന്റെ(ജെഎംബി) സാന്നിധ്യമുണ്ടെന്ന് ദേശീയ അന്വേഷണ ഏജൻസി. ബംഗളൂരുവിൽ മാത്രം ഇവർക്ക് 22 താവളങ്ങളുണ്ടെന്നാണ് എൻ ഐ എ റിപ്പോർട്ട്.

ബംഗ്ലാദേശി കുടിയേറ്റക്കാർ എന്ന വ്യാജേന കേരളം, കർണാടകം, തമിഴ്‌നാട്, മഹാരാഷ്ട്ര, ബീഹാർ, ജാർഖണ്ഡ് എന്നിവിടങ്ങളിൽ ഇവർ പ്രവർത്തനം വ്യാപിപ്പിക്കുകയാണ്. കൃഷ്ണഗിരി മലനിരകളിലും തമിഴ്‌നാട് കർണാടക അതിർത്തികളിലും ഇവർ അത്യുഗ്ര സ്‌ഫോടന ശേഷിയുള്ള ഐഇഡിയും റോക്കറ്റ് ലോഞ്ചറും പരീക്ഷിച്ചതായും എൻഐഎ പറയുന്നു

2007 മുതിൽ ജെഎംബി ഇന്ത്യയിലേക്ക് കടന്നുകയറിയതായാണ് എൻ ഐ എ മേധാവി യോഗേഷ് ചന്ദ് മോദി അറിയിച്ചത്. ബംഗാൾ, അസം സംസ്ഥാനങ്ങൾ കേന്ദ്രീകരിച്ച് ഇവർ മതതീവ്രവാദ പരിശീലനം ഭീകരവാദ പ്രവർത്തന പരിശീലനവും നടത്തുന്നുണ്ട്. ബംഗളൂരുവിൽ 22ഓളം ഒളിത്താവളങ്ങൾ ഇവർ ഉണ്ടാക്കിയിട്ടുണ്ട്

കേരളം, ബംഗളൂരു, ഹൈദരാബാദ്, ചെന്നൈ എന്നിവിടങ്ങളിൽ ഇവർ ക്യാമ്പുകളും യോഗങ്ങളും സംഘടിപ്പിച്ചതായും എൻ ഐ എ പറയുന്നു.