അവസാന മണിക്കൂറിൽ മഹാസഖ്യം കുതിക്കുന്നു; ബീഹാറിൽ സ്ഥിതി പ്രവചനാതീതം

ബീഹാർ നിയമസഭ വോട്ടെണ്ണൽ അവസാന മണിക്കൂറുകളിലേക്ക് കടക്കുമ്പോൾ ഇഞ്ചോടിഞ്ച് പോരാട്ടം. നേരത്തെ കേവല ഭൂരിപക്ഷം കടന്ന് ലീഡ് നില വെച്ചിരുന്ന എൻഡിഎ ഇപ്പോൾ താഴോട്ടു പോകുന്നതും മഹാസഖ്യം
 

ബീഹാർ നിയമസഭ വോട്ടെണ്ണൽ അവസാന മണിക്കൂറുകളിലേക്ക് കടക്കുമ്പോൾ ഇഞ്ചോടിഞ്ച് പോരാട്ടം. നേരത്തെ കേവല ഭൂരിപക്ഷം കടന്ന് ലീഡ് നില വെച്ചിരുന്ന എൻഡിഎ ഇപ്പോൾ താഴോട്ടു പോകുന്നതും മഹാസഖ്യം കയറി വരുന്നതുമാണ് കാണുന്നത്.

ആർ ജെ ഡിയുടെ മുന്നേറ്റമാണ് മഹാസഖ്യത്തെ തുണയ്ക്കുന്നത്. എൻഡിഎ 120 സീറ്റുകളിലും മഹാസഖ്യം 116 സീറ്റുകളിലുമാണ് ഇപ്പോൾ മുന്നിട്ട് നിൽക്കുന്നത്. ഒരു ഘട്ടത്തിൽ മഹാസഖ്യം 100ൽ താഴെ സീറ്റുകളിലേക്ക് പോയിരുന്നു.

ലീഡ് നില ഉയർന്നതോടെ തേജസ്വി യാദവിന്റെ വീടിന് മുന്നിൽ ആർ ജെ ഡി പ്രവർത്തകർ ആഹ്ലാദ പ്രകടനം ആരംഭിച്ചു. 25 ശതമാനം വോട്ടുകളാണ് ഇനി എണ്ണാൻ ബാക്കിയുള്ളത്. നിലവിലെ സ്ഥിതി തുടരുകയാണെങ്കിൽ എൻഡിഎ കേവലഭൂരിപക്ഷം തികയ്ക്കാൻ സാധ്യതയില്ലെന്നാണ് വിലയിരുത്തപ്പെടുന്നത്.