എക്‌സിറ്റ് പോൾ ഫലങ്ങൾ മഹാസഖ്യത്തിനൊപ്പം; ബിഹാറിൽ നിതീഷ് കുമാറിന് അടി പതറുമോ

ബീഹാറിൽ നിയമസഭ തെരഞ്ഞെടുപ്പിന്റെ മൂന്നാംഘട്ടവും കഴിഞ്ഞതോടെ എക്സിറ്റ് പോൾ ഫലങ്ങൾ പുറത്ത്. പുറത്തുവന്ന ഫലങ്ങളിൽ കൂടുതലും മഹാസഖ്യത്തിനാണ് സാധ്യത കൽപ്പിക്കുന്നത്. നിതീഷ് കുമാറിന്റെ നേതൃത്വത്തിലുളള എൻഡിഎ സർക്കാരിന്
 

ബീഹാറിൽ നിയമസഭ തെരഞ്ഞെടുപ്പിന്റെ മൂന്നാംഘട്ടവും കഴിഞ്ഞതോടെ എക്‌സിറ്റ് പോൾ ഫലങ്ങൾ പുറത്ത്. പുറത്തുവന്ന ഫലങ്ങളിൽ കൂടുതലും മഹാസഖ്യത്തിനാണ് സാധ്യത കൽപ്പിക്കുന്നത്. നിതീഷ് കുമാറിന്റെ നേതൃത്വത്തിലുളള എൻഡിഎ സർക്കാരിന് ഭരണം തുടരാനാകില്ലെന്ന സൂചനയാണ് ലഭിക്കുന്നത്.

ആകെയുള്ള 243 സീറ്റുകലിൽ 122 സീറ്റുകൾ നേടുന്നവർ അധികാരത്തിലെത്തും. സീ ഫോർ സർവേയിൽ മഹാസഖ്യത്തിനാണ് സാധ്യത കൽപ്പിക്കുന്നത്. മഹാസഖ്യം 120 സീറ്റുകൾ നേടുമ്പോൾ ബിജെപി-ജെഡിയു സഖ്യം 116 സീറ്റുകൾ നേടുമെന്ന് സീ ഫോർ സർവേ പറയുന്നു

ടൈംസ് നൗ-സീ വോട്ടർ സർവേയിലും മഹാസഖ്യത്തിനാണ് സാധ്യത പറയുന്നത്. മഹാസഖ്യം 120 സീറ്റും എൻ ഡി എ 116 സീറ്റും നേടും. ചിരാഗ് പാസ്വാന്റെ എൽ ജെ പി ഒരു സീറ്റും സ്വന്തമാക്കും

എബിബിയുടെ സർവേയിൽ മഹാസഖ്യത്തിന് 108 മുതൽ 131 സീറ്റ് വരെ പ്രവചിക്കുന്നു. എൻ ഡി എക്ക് 104 മുതൽ 128 സീറ്റ് വരെയാണ് പറയുന്നത്. റിപബ്ലിക് ടിവിയുടെ എക്‌സിറ്റ് പോൾ മഹാസഖ്യത്തിന് 118 മുതൽ 138 സീറ്റുകൾ വരെ പ്രവചിക്കുന്നു. എൻ ഡി എക്ക് 91 മുതൽ 117 സീറ്റുകൾ വരെയാണ് പറയുന്നത്. എൽ ജെ പിക്ക് എട്ട് സീറ്റുകൾ വരെയും മറ്റ് പാർട്ടികൾക്ക് ആറ് സീറ്റുകൾ വരെയും ലഭിക്കാം.