കോൺഗ്രസിന്റെ ദയനീയ പ്രകടനം, ഇടതുപാർട്ടികൾക്ക് മുന്നേറ്റം; ബിഹാറിൽ ലാഭനഷ്ട കണക്കെടുക്കുമ്പോൾ

ബിഹാറിൽ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ എൻഡിഎ സഖ്യം വീണ്ടും അധികാരത്തിലേക്ക് എത്തുമെന്ന സൂചനയാണ് ലഭിക്കുന്നത്. 121 സീറ്റുകളിൽ എൻഡിഎയും 108 സീറ്റുകളിൽ മഹാസഖ്യവും എൽജെപി 6 സീറ്റുകളിലും മറ്റുള്ളവർ
 

ബിഹാറിൽ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ എൻഡിഎ സഖ്യം വീണ്ടും അധികാരത്തിലേക്ക് എത്തുമെന്ന സൂചനയാണ് ലഭിക്കുന്നത്. 121 സീറ്റുകളിൽ എൻഡിഎയും 108 സീറ്റുകളിൽ മഹാസഖ്യവും എൽജെപി 6 സീറ്റുകളിലും മറ്റുള്ളവർ 8 സീറ്റുകളിലും മുന്നിട്ട് നിൽക്കുകയാണ്

ഭരണവിരുദ്ധ വികാരം നിതീഷ് കുമാറിന് തിരിച്ചടി ആയപ്പോഴും ബിജെപി സീറ്റ് നില വർധിപ്പിച്ചതാണ് എൻഡിഎക്ക് തുണയായത്. അതേസമയം കോൺഗ്രസിന്റെ ദയനീയ പ്രകടനമാണ് മഹാസഖ്യത്തിന് തിരിച്ചടിയായത്. മറുവശത്ത് ഇടതുപാർട്ടികൾ മുന്നേറ്റമുണ്ടാക്കുകയും ചെയ്തിട്ടുണ്ട്.

മഹാസഖ്യത്തിൽ ആർ ജെ ഡി 72 സീറ്റുകളിൽ മുന്നിട്ട് നിൽക്കുമ്പോൾ കോൺഗ്രസ് 21 സീറ്റുകളിൽ മാത്രമാണ് മുന്നിട്ട് നിൽക്കുന്നത്. 70 സീറ്റുകളിലേക്കാണ് കോൺഗ്രസ് മത്സരിച്ചത്. അതേസമയം ഇടതു പാർട്ടികൾ 11 സീറ്റിലും മുന്നിട്ട് നിൽക്കുകയാണ്.

എൻഡിഎയിൽ നിതീഷ് കുമാറിന്റെ ജെഡിയു 49 സീറ്റുകളിൽ മാത്രമാണ് മുന്നിട്ട് നിൽക്കുന്നത്. ബിജെപി 71 സീറ്റിൽ മുന്നിട്ട് നിൽക്കുന്നു. കഴിഞ്ഞ തവണത്തേക്കാൾ ഇരുപതോളം സീറ്റുകൾ ബിജെപിക്ക് കൂടുതൽ നേടാനായപ്പോൾ ഭരണവിരുദ്ധ വികാരം ബാധിച്ച് ജെഡിയുവിനെ മാത്രമാണ്.