ജീവനക്കാരെ അടച്ചാക്ഷേപിച്ചിട്ടില്ല; കൊണ്ടത് കാട്ടുകള്ളൻമാർക്കെന്ന് ബിജു പ്രഭാകർ

കെ എസ് ആർ ടി സിയെ നന്നാക്കാമെന്ന് ആത്മവിശ്വാസമുണ്ടെന്നും ജീവനക്കാരെ അടച്ചാക്ഷേപിച്ചിട്ടില്ലെന്നും കെഎസ്ആർടിസി എംഡി ബിജു പ്രഭാകർ. ആക്ഷേപിച്ചത് കൊണ്ടത് കാട്ടുകള്ളൻമാർക്കാണ്. പ്രശ്നമുണ്ടാക്കാനല്ല, പരിഹരിക്കാനാണ് ശ്രമിക്കുന്നതെന്നും ബിജു
 

കെ എസ് ആർ ടി സിയെ നന്നാക്കാമെന്ന് ആത്മവിശ്വാസമുണ്ടെന്നും ജീവനക്കാരെ അടച്ചാക്ഷേപിച്ചിട്ടില്ലെന്നും കെഎസ്ആർടിസി എംഡി ബിജു പ്രഭാകർ. ആക്ഷേപിച്ചത് കൊണ്ടത് കാട്ടുകള്ളൻമാർക്കാണ്. പ്രശ്‌നമുണ്ടാക്കാനല്ല, പരിഹരിക്കാനാണ് ശ്രമിക്കുന്നതെന്നും ബിജു പ്രഭാകർ പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം

താൻ സ്‌നേഹിക്കുന്ന സ്ഥാപനമാണിത്. ഉപഭോക്താക്കൾ ആദ്യം എന്നല്ല, ജീവനക്കാർക്ക് മുൻഗണന എന്നതാണ് തന്റെ നയം. ശമ്പള പരിഷ്‌കരണം നടക്കാത്ത സാഹചര്യത്തിൽ ഏതെങ്കിലും ജീവനക്കാർ ജനങ്ങളോട് മോശമായി പെരുമാറിയിട്ടുണ്ടെങ്കിൽ അതവരുടെ ജീവിത സാഹചര്യങ്ങൾ മൂലമാണ്. ജപ്തി നേരിടുന്ന ഡ്രൈവർ എങ്ങനെ മന:സമാധാനത്തോടെ വണ്ടിയോടിക്കുമെന്നും അദ്ദേഹം ചോദിച്ചു

ഇങ്ങനെയൊരു സാഹചര്യത്തിൽ ജീവനക്കാരെ അടച്ചാക്ഷേപിക്കുമെന്ന് ആർക്കെങ്കിലും കരുതാനാകുമോ. ഞാൻ ആക്ഷേപിച്ചത് ആർക്കെങ്കിലും കൊണ്ടിട്ടുണ്ടെങ്കിൽ അത് കാട്ടുകള്ളൻമാർക്കാണെന്നും ബിജു പ്രഭാകർ പറഞ്ഞു