അതിര്‍ത്തി അടച്ചതിനെതിരെ ഹൈക്കോടതി; കര്‍ണാടകയുടെ വിശദീകരണം തേടി

അതിര്ത്തികള് അടച്ചിട്ട് ആംബുലന്സുകള് പോലും കടത്തിവിടാത്ത കര്ണാടകയുടെ നടപടിക്കെതിരെ കേരളാ ഹൈക്കോടതി. മഹാമാരിയെ ചെറുക്കുന്നതിന്റെ പേരില് മനുഷ്യജീവനുകള് പൊലിയാന് പാടില്ലെന്ന് ഹൈക്കോടതി പറഞ്ഞു. കോടതിയുടെ ഫുള് ബഞ്ചാണ്
 

അതിര്‍ത്തികള്‍ അടച്ചിട്ട് ആംബുലന്‍സുകള്‍ പോലും കടത്തിവിടാത്ത കര്‍ണാടകയുടെ നടപടിക്കെതിരെ കേരളാ ഹൈക്കോടതി. മഹാമാരിയെ ചെറുക്കുന്നതിന്റെ പേരില്‍ മനുഷ്യജീവനുകള്‍ പൊലിയാന്‍ പാടില്ലെന്ന് ഹൈക്കോടതി പറഞ്ഞു. കോടതിയുടെ ഫുള്‍ ബഞ്ചാണ് വിഷയം പരിഗണിച്ചത്.

അതിര്‍ത്തി അടയ്ക്കാന്‍ കര്‍ണാടകക്ക് അധികാരമില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ കോടതിയെ ധരിപ്പിച്ചു. അതിര്‍ത്തിയടച്ചിട്ട വിഷയത്തില്‍ കടുത്ത വിയോജിപ്പ് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിക്കുകയും ചെയ്തു. ചൊവ്വാഴ്ച രാവിലെ 11 മണിക്ക് കര്‍ണാടക അഡ്വക്കേറ്റ് ജനറലിനെ വീഡിയോ കോണ്‍ഫറന്‍സ് വഴി ഹൈക്കോടതി വിസ്തരിക്കും.

അവശ്യ സര്‍വീസുകള്‍ക്കും അടിയന്തര ആവശ്യങ്ങള്‍ക്കും ദേശീയപാത അടയ്ക്കുന്ന സാഹചര്യമുണ്ടാകരുതെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. വിഷയത്തില്‍ കേന്ദ്രസര്‍ക്കാരിന്റെ നിലപാടും ഹൈക്കോടതി തേടി. അതിര്‍ത്തി അടച്ചതിനെതിരായ നിലപാടാണ് കേന്ദ്രം കോടതിയില്‍ സ്വീകരിച്ചത്.

അടിയന്തര നടപടി സ്വീകരിക്കാന്‍ നിര്‍ദേശിച്ചിട്ടുണ്ടെന്ന് കേന്ദ്രത്തിന്റെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. കൂടാതെ കര്‍ണാടകയുടെ നിലപാട് കൂടി ആരായണമെന്നും കേന്ദ്രത്തിന് വേണ്ടി ഹാജരായ അഭിഭാഷകന്‍ പറഞ്ഞു. ഇതോടെയാണ് കര്‍ണാടക എജിയുമായി വീഡിയോ കോണ്‍ഫറന്‍സ് വഴി സംസാരിക്കാന്‍ കോടതി തീരുമാനിച്ചത്. ഇതിന് ശേഷം ഇടക്കാല ഉത്തരവ് ഹൈക്കോടതി പുറപ്പെടുവിക്കും.