ലങ്കൻ തീരത്ത് കനത്ത നാശം വിതച്ച് ബുറേവി;കേരളവും തമിഴ്‌നാടും  ജാഗ്രതയിൽ

തീരം തൊട്ട ബുറേവി ചുഴലിക്കാറ്റ് ശ്രീലങ്കയിൽ വിതച്ചത് കനത്ത നാശം. ജാഫ്ന, മുല്ലൈത്തീവ്, കിള്ളിനോച്ചി മേഖലകളിൽ അതിശക്തമായ മഴയും കാറ്റും തുടരുകയാണ്. നിരവധി വീടുകൾ തകർന്നു. മരങ്ങൾ
 

തീരം തൊട്ട ബുറേവി ചുഴലിക്കാറ്റ് ശ്രീലങ്കയിൽ വിതച്ചത് കനത്ത നാശം. ജാഫ്‌ന, മുല്ലൈത്തീവ്, കിള്ളിനോച്ചി മേഖലകളിൽ അതിശക്തമായ മഴയും കാറ്റും തുടരുകയാണ്. നിരവധി വീടുകൾ തകർന്നു. മരങ്ങൾ കടപുഴകി വീണു

തമിഴ്‌നാടിന്റെ തെക്കൻ ജില്ലകളിലും മഴ ശക്തമായി തുടരുകയാണ്. കന്യാകുമാരി ഉൾപ്പെടെ നാല് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട് രാമനാഥപുരം, കന്യാകുമാരി ജില്ലകളിൽ ആൾക്കാരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിപ്പാർപ്പിച്ചു. ദേശീയ ദുരന്തനിവാരണ സേന സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്

സംസ്ഥാനത്തും മുന്നൊരുക്കങ്ങൾ ശക്തമാക്കി. നാല് ജില്ലകളിൽ ഇന്ന് റെഡ് അലർട്ടാണ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലാണ് റെഡ് അലർട്ട്. കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചു