ബുറേവി ചുഴലിക്കാറ്റ് എത്തുന്നു; സംസ്ഥാനത്തെ നാല് ജില്ലകളിൽ അതീവ ജാഗ്രതാ നിർദേശം

ബുറേവി ചുഴലിക്കാറ്റിനെ തുടർന്ന് സംസ്ഥാനത്ത് ഡിസംബർ രണ്ടിനും മൂന്നിനും നാല് ജില്ലകളിൽ അതിതീവ്ര മഴയ്ക്ക് സാധ്യത. വ്യാഴാഴ്ച കന്യാകുമാരി തീരം തുടർന്ന ചുഴലിക്കാറ്റിനെ തുടർന്ന് തിരുവനന്തപുരം, കൊല്ലം,
 

ബുറേവി ചുഴലിക്കാറ്റിനെ തുടർന്ന് സംസ്ഥാനത്ത് ഡിസംബർ രണ്ടിനും മൂന്നിനും നാല് ജില്ലകളിൽ അതിതീവ്ര മഴയ്ക്ക് സാധ്യത. വ്യാഴാഴ്ച കന്യാകുമാരി തീരം തുടർന്ന ചുഴലിക്കാറ്റിനെ തുടർന്ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്

നിലവിൽ കന്യാകുമാരിക്ക് ആയിരം കിലോമീറ്റർ അകലെയാണ് ചുഴലിക്കാറ്റിന്റെ സ്ഥാനം. ഇത് തമിഴ്‌നാട് തീരത്തേക്ക് എത്തുന്നതോടെയാണ് സംസ്ഥാനത്തിനും ഭീഷണിയാകുന്നത്. തീരമേഖലയിൽ കനത്ത ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.

നാവികസേനയുടെയും വ്യോമസേനയുടെയും സഹായം ആവശ്യപ്പെട്ടിട്ടുണ്ട്. തെക്കൻ ജില്ലകളിലെ ഡാമുകളിലയും റിസർവോയറുകളിലും ജാഗ്രത വേണമെന്നും നിർദേശമുണ്ട്.