ബംഗളൂരുവിൽ നിന്ന് കേരളത്തിലേക്ക് വന്ന കല്ലട ബസ് മറിഞ്ഞു; ഒരു മരണം, അപകടത്തിന് കാരണം അമിത വേഗം

മൈസൂർ ഹുൻസൂരിൽ കേരളത്തിലേക്ക് വന്ന കല്ലട ബസ് മറിഞ്ഞ് ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലായിരുന്ന യാത്രക്കാരി മരിച്ചു. മഹാരാഷ്ട്ര സ്വദേശി ഷെറിൻ ആണ് മരിച്ചത്. ബംഗളൂരുവിലെ സ്വകാര്യ സ്കൂൾ
 

മൈസൂർ ഹുൻസൂരിൽ കേരളത്തിലേക്ക് വന്ന കല്ലട ബസ് മറിഞ്ഞ് ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലായിരുന്ന യാത്രക്കാരി മരിച്ചു. മഹാരാഷ്ട്ര സ്വദേശി ഷെറിൻ ആണ് മരിച്ചത്. ബംഗളൂരുവിലെ സ്വകാര്യ സ്‌കൂൾ അധ്യാപികയാണ് ഷെറിൻ. പെരിന്തൽമണ്ണയിലേക്കാണ് ഇവർ ടിക്കറ്റെടുത്തിരുന്നത്. അപകടത്തിൽ നിരവധി പേർക്ക് പരുക്കേറ്റു

ബംഗളൂരുവിൽ നിന്ന് പെരിന്തൽമണ്ണയിലേക്ക് പോകുകയായിരുന്ന ബസാണ് പുലർച്ചെ നാല് മണിയോടെ അപകടത്തിൽപ്പെട്ടത്. ബസ് പോസ്റ്റിൽ ഇടിച്ച് മറിയുകയായിരുന്നു. മറിഞ്ഞ ബസിൽ കുടുങ്ങിയ യാത്രക്കാരെ ബസ് വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്. 20ലധികം പേർക്ക് പരുക്കേറ്റു.

ഡ്രൈവറുടെ അശ്രദ്ധയാണ് അപകടത്തിൽ കലാശിച്ചതെന്ന് ആരോപണം ഉയർന്നിട്ടുണ്ട്. ബസ് അമിത വേഗതയിലാണ് പോയിരുന്നത്. വേഗം കുറയ്ക്കാൻ യാത്രക്കാർ തന്നെ ഡ്രൈവറോട് ആവശ്യപ്പെട്ടിരുന്നതായും റിപ്പോർട്ടുകളുണ്ട്.