മൂന്ന് മണ്ഡലങ്ങളിൽ യുഡിഎഫ് മുന്നേറ്റം; രണ്ട് മണ്ഡലങ്ങളിൽ എൽ ഡി എഫ് മുന്നിട്ട് നിൽക്കുന്നു

കേരളത്തിലെ അഞ്ച് മണ്ഡലങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ പുരോഗമിക്കുന്നു. അഞ്ച് മണ്ഡലങ്ങളിൽ മൂന്നെണ്ണത്തിൽ യുഡിഎഫും രണ്ടെണ്ണത്തിൽ എൽ ഡി എഫും മുന്നിട്ട് നിൽക്കുകയാണ് വട്ടിയൂർക്കാവ്, കോന്നി മണ്ഡലങ്ങളിലാണ്
 

കേരളത്തിലെ അഞ്ച് മണ്ഡലങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ പുരോഗമിക്കുന്നു. അഞ്ച് മണ്ഡലങ്ങളിൽ മൂന്നെണ്ണത്തിൽ യുഡിഎഫും രണ്ടെണ്ണത്തിൽ എൽ ഡി എഫും മുന്നിട്ട് നിൽക്കുകയാണ്

വട്ടിയൂർക്കാവ്, കോന്നി മണ്ഡലങ്ങളിലാണ് എൽ ഡി എഫ് മുന്നിട്ട് നിൽക്കുന്നത്. വട്ടിയൂർക്കാവിൽ വി കെ പ്രശാന്ത് 2461 വോട്ടുകൾക്കും കോന്നിയിൽ കെ യു ജനീഷ്‌കുമാർ 1500 വോട്ടുകൾക്കും മുന്നിട്ട് നിൽക്കുകയാണ്

അരൂരിൽ യുഡിഎഫ് സ്ഥാനാർഥി ഷാനിമോൾ ഉസ്മാൻ 963 വോട്ടുകൾക്ക് മുന്നിട്ട് നിൽക്കുകയാണ്. എറണാകുളത്ത് ടി ജെ വിനോദ് 2117 വോട്ടുകൾക്കും മഞ്ചേശ്വരത്ത് എം സി കമറുദ്ദീൻ 2714 വോട്ടുകൾക്കും മുന്നിട്ട് നിൽക്കുന്നു