സി എ ജി റിപ്പോർട്ടിനെ തുടർന്നുള്ള വിവാദം അവഗണിക്കാൻ സിപിഎം തീരുമാനം; മുഖ്യമന്ത്രി മറുപടി നൽകും

പോലീസിലെ അഴിമതി ചൂണ്ടിക്കാണിക്കുന്ന സി എ ജി റിപ്പോർട്ട് വിവാദം അവഗണിക്കാൻ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിന്റെ തീരുമാനം. വിവാദം രാഷ്ട്രീയ പ്രേരിതമെന്നാണ് സെക്രട്ടേറിയറ്റ് നിലപാടെടുത്ത്. സി എ
 

പോലീസിലെ അഴിമതി ചൂണ്ടിക്കാണിക്കുന്ന സി എ ജി റിപ്പോർട്ട് വിവാദം അവഗണിക്കാൻ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിന്റെ തീരുമാനം. വിവാദം രാഷ്ട്രീയ പ്രേരിതമെന്നാണ് സെക്രട്ടേറിയറ്റ് നിലപാടെടുത്ത്.

സി എ ജിയുടെ കണ്ടെത്തലുകളിൽ പലതും യു ഡി എഫ് കാലത്തുള്ളതാണ്. ഇതിന് ഇടതുമുന്നണി മറുപടി പറയേണ്ട കാര്യമില്ല. ആരോപണങ്ങൾക്ക് മുഖ്യമന്ത്രി തന്നെ മറുപടി നൽകിയാൽ മതിയെന്നും യോഗത്തിൽ തീരുമാനമായി.

മുഖ്യമന്ത്രിക്കെതിരെ കൃത്യമായ രാഷ്ട്രീയ ലക്ഷ്യത്തോടെ വരുന്ന ആരോപണങ്ങൾ അവഗണിച്ചു പോകാൻ യോഗം തീരുമാനിച്ചു. പതിവില്ലാതെ വാർത്താ സമ്മേളനം വിളിച്ചു ചേർത്ത് സി എ ജി കണ്ടത്തെലുകൾ പരസ്യപ്പെടുത്തിയതിന് പിന്നിൽ രാഷ്ട്രീയമുണ്ടെന്ന് മുഖ്യമന്ത്രി സൂചിപ്പിച്ചു.

സാധാരണ സി എ ജി റിപ്പോർട്ടുകൾ പബ്ലിക് അക്കൗണ്ട്‌സ് കമ്മിറ്റിക്ക് മുന്നിൽ എത്തുമ്പോൾ മറുപടിയും വിശദീകരണവും നൽകി പരിഹരിക്കാറാണ് പതിവ്. അത് തന്നെ ഇപ്പോഴുമുണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു